ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ തിരുവൻവണ്ടൂർ , പാണ്ടനാട് പഞ്ചായത്തുകളിൽ സിപിഎം കോൺഗ്രസ്സ് ധാരണയ്ക്ക് ചെങ്ങന്നൂർ എം എൽ എ യുടെയും കോൺഗ്രസ്സിലെ ചില നേതാക്കന്മാരുടെയും നേതൃത്വത്തിൽ നീക്കം നടത്തുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ ആരോപിച്ചു . ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ശക്തമായ മുന്നണിയായി ബിജെപി മാറിയ സാഹചര്യത്തിൽ സി പി എമ്മിന്റെയും കോൺഗ്രസ്സിന്റെയും ആധിപത്യം നഷ്ട്ടപ്പെടുമെന്ന ബോധ്യമാണ് എം എൽ എ യെ ഇത്തരത്തിലുള്ള ജനവിധിക്കെതിരായ നീക്കത്തിന് പ്രേരിപ്പിച്ചത് , ചെങ്ങന്നൂരിലെ എല്ലാ പഞ്ചായത്തുകളിലും ശക്തമായ പാർട്ടിയായി ബിജെപി മാറിയെന്നും ജനവിധി അട്ടിമറിക്കുന്ന ഒരവിശുദ്ധ നീക്കത്തിന് ജനങ്ങൾ മറുപടി പറയുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു .