ദീനദയാൽ ഉപാദ്ധ്യായ രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ച ഏകാത്മമാനവദർശനം ഇപ്പോൾ കൂടുതൽ പ്രസക്തമായിരിക്കുന്നു എന്നും വൈരുദ്ധ്യാത്മിക ഭൗതിക വാദം ഇന്ത്യൻ സാഹചര്യത്തിൽ അപ്രസക്തമാണെന്ന് സി പി എം സൈദ്ധാന്തികൾക്ക് പോലും സമ്മതിക്കേണ്ടി വന്നിരിക്കുന്നു , എന്നാൽ അത് അപ്രസക്തമാണെന്ന് വളരെ വർഷങ്ങൾക്കു മുൻപേ ദീനദയാൽജി അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരുന്നു എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പറഞ്ഞു .ബിജെപി ആലപ്പുഴയിൽ സംഘടിപ്പിച്ച ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഇന്നും നാളെയും ജില്ലയിലെ എല്ലാ ബൂത്തുകമ്മിറ്റികളുടെയും നേതൃത്വത്തിൽ ദീനദയാൽജി അനുസ്മരണവും സമർപ്പണ നിധിയും നടക്കും.ബിജെപി ജില്ലാ സെൽ കോ-ഓർഡിനേറ്റർ ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.മേഖല വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, അഡ്വ. ഗണേശ് കുമാർ എന്നിവർ പ്രസംഗിച്ചു .