- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി. ഡിജിറ്റൽ പ്രചരണങ്ങൾക്ക് തുടക്കം
ആലപ്പുഴ ജില്ലയിൽ ശക്തമായ പ്രചരണത്തിലൂടെ ബിജെപി. ഒന്നാം സ്ഥാനത്ത് എത്തുമെന്നും ബിജെപി. യുടെ മുന്നേറ്റത്തിൽ വിളറിപൂണ്ട് സിപിഎം അക്രമത്തിന് തുനിയുന്നതിന്റെ തെളിവാണ് എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിക്ക് നേരെ എസ്.ഡി.പി.ഐ ബന്ധമുള്ള സിപിഎം ഗുണ്ടകൾ നടത്തിയ അക്രമമെന്നും ബി.ജെ,.പി. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ പറഞ്ഞു.
ആശയങ്ങൾ തോൽക്കുമ്പോൾ സിപിഎം ആയുധമെടുക്കുന്നത് ഇത് ആദ്യമല്ല. വിജയിക്കുവാൻ സാധിക്കാത്ത പല മണ്ഡലങ്ങളിലും അവർ ആശയങ്ങൾ മാറ്റിവെച്ച് കോൺഗ്രെസ്സുമായും എസ്.ഡി.പി.ഐ പോലെയുള്ള കക്ഷികളുമായും രഹസ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത് പരസ്യമായ രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ ബിജെപി. ഡിജിറ്റൽ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രചാരണ വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡണ്ട് കെ. പ്രദീപ്, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് വി.ശ്രീജിത്ത്, മണ്ഡലം ജനറൽ സെക്രട്ടറി ജി.മോഹനൻ മറ്റു ഭാരവാഹികളായ അഭിലാഷ് ഗോപി, ആശാ ബാബു, അരുൺ, ശരത്, എന്നിവർ സംബന്ധിച്ചു.