ത്രയും കാലത്തെ ഇടതു-വലതു ഭരണം കിഴക്കിന്റെ വെനീസിനെ കിഴക്കിന്റെ വെണ്ണീറാക്കി മാറ്റിയെന്ന് ബി. ജെ. പി ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ പറഞ്ഞു.കേരളത്തിൽ മാറ്റം കൊണ്ടു വരണമെങ്കിൽ ബി. ജെ പി അധികാര ത്തിൽ എത്തണമെന്നും അതിനായി സന്ദീപ് വാച സ് പതിയെ വിജയിപ്പിക്കണമെ ന്നും അദ്ദേഹം പറഞ്ഞു.

മഹിളാ മോർച്ച പാതിരാപള്ളി മേഖല യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് രമ്യ അധ്യക്ഷത വഹിച്ചു.മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ആശ ലാൽജി, ജനറൽ സെക്രട്ടറി ആശ തോമസ്, മണ്ടലം ഭാരവാഹികളായ ജി. മുരളീധരൻ, ബിന്ദു വിലാസൻ, ജ്യോതി രാജീവ്, മഹിളാ മോർച്ച ഭാരവാഹികളായ ജയലത, സുമ ചന്ദ്ര ബാബു, അശ്വതി, ബിന്ദു അനിൽ എന്നിവർ സംസാരിച്ചു.