ലപ്പുഴയിലെ ബിജെപി.സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിക്കും സഹപ്രവർത്തകർക്കും നേരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും നടക്കുന്ന വധ ഭീഷണിക്കെതിരെ സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റും ബിജെപി. ആലപ്പുഴ ജില്ലാ സെൽ കോഡിനേറ്ററുമായ ജി. വിനോദ് കുമാർ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

പുന്നപ്ര വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പ്പാർച്ചന ചെയ്തതുമായി ബന്ധപ്പെട്ടാണ് ഭീഷണികൾ ഉയർന്നത്. സമരവുമായി ബന്ധപെട്ടു ചില ചോദ്യങ്ങളും സന്ദീപ് വാചസ്പതി ഉന്നയിച്ചിരുന്നു. അതിനൊന്നും സിപിഎം നേതാക്കൾ മറുപടി നൽകാതെ അണികളെ അക്രമത്തിനു പ്രേരിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ ഇറക്കുകയും അമ്പലപ്പുഴയിലെ ബിജെപി.സ്ഥാനാർത്ഥി അനൂപ് ആന്റണിയെ സിപിഎം കൗൺസിലർമാരുടെ നേതൃത്വത്തിൽ ആക്രമിക്കുകയും ചെയ്തിരുന്നു.

ആശയപരമായ പോരാട്ടങ്ങളെ ആശയം കൊണ്ട് നേരിടാതെ അക്രമത്തിന്റെ പാത സ്വീകരിക്കുന്ന രീതിയിൽ നിന്നും സിപിഎം പിന്തിരിയണമെന്നും പുന്നപ്രവയലാർ സമരവുമായി ബന്ധപ്പെട്ട് സന്ദീപ് വാചസ്പതി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.