- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നിത്തലയും ബിജെപിക്ക്; പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചത് വോട്ടെടുപ്പിൽ നിന്ന് കോൺഗ്രസ് വിട്ടു നിന്നതിനാൽ; തൃപ്പെരുന്തുറ പഞ്ചായത്തിൽ ബിന്ദു പ്രദീപ് പ്രസിഡന്റ്
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചു. ആലപ്പുഴയിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലാണ് ബിജെപി അധികാരം പിടിച്ചത്.
പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കുകയായിരുന്നു. ബിജെപിയിലെ ബിന്ദു പ്രദീപാണ് പുതിയ് പ്രസിഡന്റ്. സിപിഐഎമ്മിലെ വിജയമ്മ ഫിലേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. ബിജെപിക്ക് ഏഴും സിപിഐഎം നാലും വോട്ട് ലഭിച്ചു.
ആറ് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല, സ്വതന്ത്ര അംഗം ബിജെപി യെ പിന്തുണക്കുകയായിരുന്നു. ഒരു എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി.
കഴിഞ്ഞ രണ്ടു തവണ കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റായ സിപിഐഎമ്മിലെ വിജയമ്മ ഫിലേന്ദ്രൻ പാർട്ടി നിർദേശ പ്രകാരം രാജി വച്ചിരുന്നു. നാലു മാസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story