- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനത്തിന് കാരണമാവും എന്ന ആശങ്കയെ ബിജെപി ഗൗരവമായാണ് കാണുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്വാഗതാർഹമെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ദിവസം ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ബിജെപി ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനത്തിന് കാരണമാവും എന്ന ആശങ്കയെ ബിജെപി ഗൗരവമായാണ് കാണുന്നത്. മെയ് രണ്ടിന് പാർട്ടി പ്രവർത്തകർ കൂട്ടംകൂടി നിൽക്കരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കാര്യത്തിൽ സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളണം. കൊവിഡിനെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Next Story