- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശൂരിൽ സുരേഷ് ഗോപി; നേമത്ത് കുമ്മനം; പാലക്കാട്ട് ആദ്യ റൗണ്ടിൽ പാലക്കാട് മെട്രോ മാൻ മാജിക്കും; മഞ്ചേശ്വരത്ത് സുരേന്ദ്രന് നിരാശ; കോന്നിയിൽ മൂന്നാമതും; കഴക്കൂട്ടത്ത് അസുരനിഗ്രഹത്തിനെത്തിയ മാളിക്കപ്പുറത്തമ്മയും നിരാശയിൽ; മലമ്പുഴയിലും ഒന്നുമില്ല; ഒരിക്കൽ കോഴിക്കോട് സൗത്തിൽ ലീഡ്; ചാത്തനൂരിൽ പോസ്റ്റലിൽ അത്ഭുതം; ബിജെപിക്ക് പ്രതീക്ഷ മൂന്നിൽ

തിരുവനന്തപുരം: വോട്ടെണ്ണൽ ആദ്യ റൗണ്ട് കടക്കുമ്പോൾ ബിജെപിയുടെ പ്രതീക്ഷ നേമത്തും പാലക്കാടും. കോഴിക്കോട് സൗത്തിലും ഒരു ഘട്ടത്തിൽ ബിജെപി മുന്നിലെത്തി. വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ കഴിയുമ്പോൾ മൂന്ന് സീറ്റിലായിരുന്നു ബിജെപി മുന്നിൽ. തൃശൂരിൽ സുരേഷ് ഗോപിയും മുന്നിലെത്തി.
നേമത്ത് കുമ്മനം രാജശേഖരൻ പോസ്റ്റൽ വോട്ട് മുതൽ ലീഡ് നേടുകയാണ്. വോട്ടിങ് മിഷിനിലും കുമ്മനം മുന്നിലെത്തി. എന്നാൽ ആദ്യം ആയിരം വോട്ടിന്റെ ലീഡ് നേടിയത് പാലക്കാട് ശ്രീധരനായിരുന്നു. കോഴിക്കോട് സൗത്തിൽ 56 വോട്ടിന്റെ ലീഡാണ് ബിജെപി നേടിയത്. പിന്നീട് കോഴിക്കോട് പിന്നിൽ പോയി. അപ്രതീക്ഷിതമായിരുന്നു ഈ മുന്നേറ്റം. മഞ്ചേശ്വരത്തും കോന്നിയിലും ആദ്യഘട്ടത്തിൽ ബിജെപിക്ക് മുന്നിലാകാൻ കഴിഞ്ഞില്ല. കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമതാണ്. കഴക്കൂട്ടത്തും ബിജെപിയുടെ ശോഭാ സുരേന്ദ്രന് മുന്നിലെത്താൻ കഴിയുന്നില്ല. മലമ്പുഴയിലും ബിജെപിക്ക് മുന്നിൽ എത്താൻ കഴിയുന്നില്ല.
പാലക്കാട്ടെ കോൺഗ്രസ് മേഖലയിലും ശ്രീധരൻ മുന്നിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച നഗരമേഖലയിലും ശ്രീധരന് നേട്ടമുണ്ട്. എന്നാൽ ഗ്രാമമേഖലയിലേക്ക് കടക്കുമ്പോൾ കാര്യങ്ങൾ മാറിമറിയും. മുമ്പും ഗ്രാമ മേഖലകളിൽ ബിജെപി ഏറെ പിന്നിലായിരുന്നു. അതുകൊണ്ട് തന്നെ പാലക്കാട് ഫലം മാറിമറിയാൻ സാധ്യതയുണ്ട്. പാലക്കാട് നഗരസഭയിൽ ബിജെപിക്ക് വലിയ മേധാവിത്വമുണ്ട്. അതുകൊണ്ട് തന്നെയാണ് ആദ്യ ഘട്ടത്തിൽ ശ്രീധരൻ മുന്നിലെത്തിയാലും അത് ഫലത്തെ മാറ്റി മറിക്കും. രണ്ടാം ഘട്ടത്തിലാണ് സുരേഷ് ഗോപി തൃശൂരിൽ മുന്നിലെത്തിയത്. ഇത് വലിയ പ്രതീക്ഷയാണ് ബിജെപിക്ക്.
മലമ്പുഴയിൽ വിജയത്തിന്റെ ഒരു സൂചനയും നൽകാൻ ബിജെപിക്ക് കഴിയുന്നില്ല. കോന്നിയിലും മഞ്ചേശ്വരത്തും ഇതു തന്നെയാണ് സ്ഥിതി. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനമുണ്ട്. എന്നാൽ കോന്നിയിൽ ബിജെപി മൂന്നാമതാണ്. ഇത് കെ സുരേന്ദ്രന് തിരിച്ചടിയാണ്. കഴക്കൂട്ടത്തും തിരുവനന്തപുരത്തും വട്ടീയൂർക്കാവിലും ബിജെപിക്ക് ഒരു ഘട്ടത്തിലും മുന്നേറാനായില്ല. കൊല്ലത്തെ ചാത്തന്നൂരിൽ ബിജെപിക്ക് പോസ്റ്റൽ വോട്ടിന്റെ ഒരു ഘട്ടത്തിൽ മുന്നിലെത്തി.
നേമത്ത് തുടക്കം മുതൽ കുമ്മനത്തിന് ലീഡുണ്ടായിരുന്നു. പോസ്റ്റൽ വോട്ടിന്റെ ഒരു ഘട്ടത്തിൽ വി ശിവൻകുട്ടി ലീഡ് നേടി. എന്നാൽ അതിവേഗം കുമ്മനം വീണ്ടും മുന്നിലെത്തി. ശക്തികേന്ദ്രങ്ങളിൽ ബിജെപിക്ക് വോട്ട് കിട്ടി. എന്നാൽ തിരുവനന്തപുരത്തെ മറ്റ് മണ്ഡലങ്ങളിലെ ഫലം ബിജെപിയെ ഞെട്ടിക്കുന്നതാണ്. കഴക്കൂട്ടത്ത് ആദ്യ ഘട്ടത്തിൽ ബിജെപിയുടെ ശോഭാ സുരേന്ദ്രന് കരുത്ത് കാട്ടാൻ കഴിഞ്ഞില്ല. ശോഭാ സുരേന്ദ്രൻ ആദ്യ ഘട്ടത്തിൽ മൂന്നാമതും പോയി. ഇത് പാർട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു.
നേമത്തും പാലക്കാടും ജയിക്കാനായാൽ തന്നെ അത് ബിജെപിക്ക് ആശ്വാസമാകുമെന്നതാണ് ആദ്യ ഘട്ടം കഴിയുമ്പോൾ ലഭിക്കുന്ന സൂചന. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാൽ പാലക്കാട്ടെ ഗ്രാമ മേഖലകളിൽ എന്തും സംഭവിക്കാം.


