തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ പ്രതി ദീപക്കുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ.

കവർച്ചയെ കുറിച്ച് ധർമ്മരാജൻ പരാതി പറഞ്ഞപ്പോഴാണ് ദീപക്കിനെ കണ്ടത്. ധർമ്മരാജൻ ബിജെപി പ്രവർത്തകനായതിനാലാണ് ഇടപെട്ടത്. കുഴൽപ്പണ കവർച്ചാക്കേസിൽ തനിക്ക് പങ്കില്ല. ധർമ്മരാജന് താൻ മുറിയെടുത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ അനീഷ് കുമാറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കുഴൽപ്പണത്തിൽ 17 ലക്ഷം കാണാതായതു സംബന്ധിച്ച് ബിജെപി ജില്ലാ നേതാവ് രഞ്ജിതിന്റെ ഭാര്യയേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കേസിൽ ഇരുവരും പ്രതികളാണ്.

അതേസമയം, കുഴൽപ്പണ ഇടപാടിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ശോഭ സുരേന്ദ്രൻ, കൃഷ്ണദാസ് പക്ഷം രംഗത്തെത്തി. ബിജെപിയുടെ ഫണ്ടിംഗിൽ ആഭ്യന്തര ഓഡിറ്റിങ് വേണമെന്ന് പരിവാർ സംഘടനകൾ രേഖാമൂലം ആർ.എസ്.എസിനോട് ആവശ്യപ്പെട്ടു.