കണ്ണൂർ: കേരളത്തിൽ കഴിഞ്ഞ  തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണമൊഴിവാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.

പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് കണ്ണുർ കലക്ടറേറ്റിന് മുൻപിൽ ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുന്ന് കോടി രൂപ വീതമാണ് പിണറായി കള്ളപ്പണമായി ഒഴുകിയത്.

ഈ പണത്തിന്റെ ഉറവിടം എവിടെയാണെന്ന് അന്വേഷിക്കണം' കിറ്റുകൊടുത്തും പെൻഷൻ കൊടുത്തു മല്ലപിണറായി വീണ്ടും അധികാരത്തിൽ വന്നത്.കൊലപാതക രാഷ്ട്രീയ കൊണ്ട് സംഘപരിവാർ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ കുഴൽപണ കേസിൽ ബിജെപി നേതാക്കളെ കുടുക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ഭരണത്തിൽ പിണറായിയും അദ്ദേഹത്തിന്റെ കൂട്ടാളികളും നടത്തിയ സ്വർണക്കടത്ത് കേസിലെ കള്ളക്കളികൾ പുറത്തു കൊണ്ടുവന്നതിനാണ് കെ.സുരേന്ദ്രനെ വേട്ടയാടുന്നത്.

കൊടകരയിൽ നടന്നത് കവർച്ചയാണെന്നും അതിൽ സിപിഎമ്മുമായി ബന്ധമുള്ളവരും പങ്കാളികളാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സമരത്തിൽ ജില്ല പ്രസിഡന്റ് എൻ.ഹരിദാസ് അധ്യക്ഷനായി.നേതാക്കളായി ബിജു ഏള കുഴി, സലീന, യു.ടി ജയന്തൻ, കെ.കെ വിനോദ്കുമാർ അരുൺ കൈതപ്രം എന്നിവർ പങ്കെടുത്തു