- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടനാടിന്റെ ദുരിതത്തിന് കാരണം ഇടത് - വലത് മുന്നണികൾ എം വി ഗോപകുമാർ
കുട്ടനാട്ടുകാരുടെ ദുരിതത്തിന് ഇരുമുന്നണികളും ഒരുപോലെ ഉത്തരവാദികളാണെന്നും ഇപ്പോൾ ഇടതും വലതും ചേർന്ന് നടത്തുന്നത് ചക്കളത്തി പോരാട്ടമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പറഞ്ഞു . ഭരണത്തിൽ ഇരുന്നപ്പോൾ പ്രഖ്യാപനങ്ങൾ മാത്രം നടത്തി എല്ലാ അഴിമതിക്കും കൂട്ടുനിന്നവർ പ്രതിപക്ഷത്ത് എത്തുമ്പോൾ സമരം നടത്തുന്നു ഇടതും വലതും ഭരിച്ചിട്ടും കുട്ടനാടിന് ഒന്നും ലഭിച്ചില്ല കേന്ദ്ര സർക്കാർ ഫണ്ടുകൾ മാത്രമാണ് ഇപ്പോൾ കുട്ടനാടിന് ആശ്രയം .
കർഷകരുടെ വില ഇൻഷുറൻസ് പോലും നല്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ എന്ത് വികസനമാണ് നടത്തുന്നത് പുതിയ കുട്ടനാട് പാക്കേജ് അപ്രായോഗികമാണെന്ന് ഇതിനോടകം തന്നെ തെളിഞ്ഞിരിക്കുന്നു
ശ്രീ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ കുട്ടനാട്ടിലെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് കേന്ദ്ര മന്ത്രിമാർ കുട്ടനാട്ടിലെ ദുരിതങ്ങൾ നേരിട്ട് മനസിലാക്കാൻ കുട്ടനാട്ടിൽ എത്തിച്ചേരും ദുരിതത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുവാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്ന് ബിജെപി ജില്ലാ കമ്മിറ്റിയും ബിജെപി കേന്ദ്ര - സംസ്ഥാന നേതൃത്വത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട് സത്വരനടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ സംസ്ഥാന സർക്കാർ കുട്ടനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന അവഗണക്കെതിരെ നിരന്തരമായ സമരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് എം വി ഗോപകുമാർ അറിയിച്ചു .