തലശേരി: തലശ്ശേരിയിൽ വീണ്ടും രാഷ്ട്രീയ അക്രമം ബി.- ജെ.പി- സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.ഗുരുതരമായി പരുക്കേറ്റ ബിജെപി പ്രവർത്തകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലശ്ശേരി മേലൂരിലെ ബിജെപി പ്രവർത്തകൻ ധനരാജിനാണ് വെട്ടെറ്റത്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി തലശേരി മണ്ഡലം കമ്മിറ്റി നേതാക്കൾ ആരോപിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അക്രമം വെട്ടേറ്റ് ധനരാജ് കൈപ്പത്തി അറ്റ് പോവാറായ നിലയിലാണ്.

മേലൂരിലെ സിപിഎം പ്രവർത്തകരായ മഹേഷ്, മനീഷ് എന്നി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ഗുരുതരമായി പരുക്കേറ്റ ധനരാജനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി വെട്ടേറ്റു ഇയാളുടെ ഒരു കൈ അറ്റു തൂങ്ങിയ നിലയിലാണ് സംഘർഷ ബാധിത പ്രദേശത്ത് ധർമ്മടം പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.ബിജെപി പ്രവർത്തകരുടെ പരാതിയിൽ പൊലിസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

എന്നാൽ ഇരുവിഭാഗം പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. മേലുരിലെ സിപിഎം പ്രവർത്തകൻ മനീഷിനും വെട്ടേറ്റിട്ടുണ്ട്. ഇയാൾ തലശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.