- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രിയ ബിജെപി നേതാക്കളേ.... വിളിക്കുന്നത് ആരോ ആകട്ടെ... ദയവ് ചെയ്ത് ഫോൺ എടുക്കണം? അത് വലിയൊരു കാര്യമാണെന്ന് ടിജിയുടെ ഉപദേശം; പത്രധർമ്മവും ധാർമ്മികതയും ഇന്നും കണ്ണിലെ കൃഷ്ണമണിപോലെ കത്തു സൂക്ഷിക്കുന്ന മറുനാടനും പ്രത്യേക നന്ദിയെന്ന് ശങ്കുവിന്റെ ചെറിയച്ഛൻ; ആളില്ലാ റോഡിനെ നോക്കി പ്രസംഗിക്കുന്ന യുവമോർച്ചാ നേതാവിന്റെ 'വ്യാജം' പൊളിയുമ്പോൾ
കൊച്ചി: ഇപ്പോൾ പരിവാറുകാർ ചർച്ച ചെയ്യുന്നത് മൂന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റുകളാണ്. അതിലൊന്ന് ശങ്കുവിന്റെ ചെറിയച്ഛന്റേത്. മറ്റൊന്ന് ടിജി മോഹൻദാസിന്. മൂന്നാമത്തേയ് യുവമോർച്ചാ നേതാവ് ഗണേശിന്റേതും. മൂന്നും മൂന്ന് തരത്തിലാണ്. ആദ്യത്തേത് പരിവാർ നേതാവായ ശങ്കുവിന്റെ സുഖപ്രാപ്തിയിലുള്ള സന്തോഷം. അതിൽ ശങ്കുവിനോട് പ്രാർത്ഥിച്ച എല്ലാവർക്കും ചെറിയച്ഛൻ നന്ദി പറയുന്നു. അതിൽ മറുനാടനും ഉണ്ട് സ്ഥാനം. പൂജകൾ കഴിച്ചും വഴിപാട് നടത്തിയും കൂട്ടപ്രാർത്ഥനകൾ നടത്തിയും ശങ്കുവിനെ തിരിച്ചു കൊണ്ടുവന്ന എല്ലാവർക്കും നന്ദി. പത്രധർമ്മവും ധാർമ്മികതയും ഇന്നും കണ്ണിലെ കൃഷ്ണമണിപോലെ കത്തു സൂക്ഷിക്കുന്ന മറുനാടനും പ്രത്യേക നന്ദി-ഇതാണ് ശങ്കുവിന്റെ ചെറിയച്ഛന്റെ പോസ്റ്റ്.
ഇതിനൊപ്പം പരിവാറുകാരനായ ടിജി മോഹൻദാസും ചിലതു പറയുന്നു. എങ്ങനെയാകണം ബിജെപി നേതൃത്വം എന്ന നിർദ്ദേശമാണ് മോഹൻദാസ് മുമ്പോട്ട് വയ്ക്കുന്നത്. പ്രിയ ബിജെപി നേതാക്കളേ.. വിളിക്കുന്നത് ആരോ ആകട്ടെ - ദയവ് ചെയ്ത് ഫോൺ എടുക്കണം ?? അത് വലിയൊരു കാര്യമാണ്.. പലരും അതുകൊണ്ടു മാത്രം സംപ്രീതരാകും-ഇതാണ് വേദനയോടെ മോഹൻദാസ് പങ്കുവയ്ക്കുന്ന വികാരം. പി പരമേശ്വരനുമായി അടുത്ത പ്രവർത്തിച്ച മോഹൻദാസ് ഇത്തരമൊരു ഉപദേശം നൽകേണ്ട സാഹചര്യവും വിശദീകരിക്കുന്നുണ്ട്. കേരളത്തിലെ ബിജെപിക്ക് സംഭവിക്കുന്ന അഹങ്കാരമാണ് മോഹൻദാസ് ഇതിലൂടെ ചർച്ചയാക്കുന്ന വികാരം.
ഇതിനൊപ്പമാണ് മൂന്നാമത്തെ പോസ്റ്റ്. ശങ്കുവിന്റെ ചെറിയച്ഛന്റെ പോസ്റ്റും മോഹൻദാസിന്റെ വിശദീകറണവും കാണാത്ത ജന്മഭൂമി പോലും ചർച്ചയാക്കുകയാണ് കോൺഗ്രസിന് വേണ്ടിയുള്ള മറുനാടൻ മലയാളിയുടെ വ്യാജവാർത്ത പ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി യുവമോർച്ച നേതാവ് എന്നാണ് ജന്മഭൂമി പറയുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെഎസ് രാധാകൃഷ്ണനെ നേതൃത്വം ഒതുക്കിയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുന്നു. ഇതിന് മറുപടിയുമായാണ് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേശ് രംഗത്തെത്തിയത് എന്ന് ജന്മഭൂമി പറയുന്നു. ഓൺലൈൻ എഡിഷനിലാണ് ഈ വാർത്തയുള്ളത്.
കഴിഞ്ഞ ദിവസം മറുനാടനിൽ അതിന്റെ മുതലാളി ഷാജൻ സ്‌കറിയ ചെയ്ത വീഡിയോയിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെഎസ് രാധാകൃഷ്ണനെ നേതൃത്വം ഒതുക്കിയെന്ന് പറയുന്നുണ്ടായിരുന്നു. ഷാജൻ വീഡിയോ ചെയ്യുന്ന സമയത്ത് രാധാകൃഷ്ണൻ സാർ ഡൽഹിയിലായിരുന്നു. കേരളത്തിലെ ആദിവാസികളുടെ പ്രശ്നം പഠിക്കാൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഒരു സമിതി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രൂപീകരിച്ചിരുന്നു. വിശദമായ പഠനത്തിന് ശേഷം ആ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര പട്ടിക വർഗ മന്ത്രി അർജുൻ മുണ്ടെയ്ക്ക് സമർപ്പിക്കാനായാണ് അദ്ദേഹവും സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാറും സംസ്ഥാന വക്താവ് കെവി എസ് ഹരിദാസും ഡൽഹിയിലെത്തിയത്-ഇതായിരുന്നു ആ പോസ്റ്റ്. മറുനാടൻ വാർത്ത ഒരു ദിവസത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നില്ലെന്നതാണ് വസ്തുത.
രാധാകൃഷ്ണനേയും ജേക്കബ് തോമസിനേയും ഇ ശ്രീധരനേയും സെൻകുമാറിനേയും അടക്കമുള്ള പരിവാർ അനുകൂല മുഖമുള്ളവരെ ഒതുക്കുന്നതിനിതിരെയായിരുന്നു. ഇതിനെയാണ് യുവമോർച്ചാ നേതാവ് കളിയാക്കിയത്. മറുനാടന്റെ വാർത്തകൾ കാണുകയോ കേൾക്കുകയോ ചെയ്യരുതെന്ന അന്ത്യശാസനം അണികൾക്ക് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ചില നേതാക്കൾ നൽകിയിരുന്നു. പക്ഷേ ഇപ്പോഴും നേതാക്കൾ മറുനാടൻ വിശകലനം കാണുന്നുണ്ടെന്നതിന് തെളിവാണ് ഗണേശിന്റെ പോസ്റ്റ്. പന്തളം നഗരസഭയിലെ പ്രശ്‌നങ്ങളെ കുറിച്ചാണ് മറുനാടൻ വാർത്ത കഴിഞ്ഞ ദിവസം ചെയ്തത്. അതിൽ മുതിർന്ന നേതാക്കൾക്കുള്ള അസംതൃപ്തിയും വിശദീകരിച്ചു. ഈ വീഡിയോയിലെ കാതലായ വിഷയം പന്തളമായിരുന്നു. എന്നാൽ അത് യുവമോർച്ചാ നേതാവ് കെട്ടതുമില്ല.
അങ്ങനെ മറുനാടനെ വ്യാജ വാർത്ത ചെയ്യുന്നവരാക്കി ബിജെപിയിലെ ഔദ്യോഗിക വിഭാഗം മാറ്റുന്നു. എന്നാൽ മറുനാടന്റെ വിമർശനങ്ങൾക്കൊപ്പം ടിജി മോഹൻദാസിനെ പോലെ ആർ എസ് എസിലെ താത്വിക മുഖമായി വിലയിരുത്തുന്നവർ പോലും ബിജെപിയെ വിമർശിക്കുന്നു. ഗണേശിന്റെ വിമർശനത്തിലെ പൊള്ളത്തരത്തിന് പിന്നിൽ സ്വർണ്ണ കടത്തിലെ ഒത്തീർപ്പ് കഥകൾ പൊളിക്കുന്നതു കൊണ്ടാണെന്നതാണ് വസ്തുത. ഇതെല്ലാം വേണ്ട വിധം പൊതു ജനം വിലയിരുത്തുന്നുണ്ടെന്നതാണ് വസ്തുത. ഇതിനിടെയാണ് ശങ്കുവിന്റെ ചെറിയച്ഛന്റെ പോസ്റ്റും എത്തുന്നത്. മറുനാടന് എന്താണെന്ന് മനസ്സിലാക്കിയുള്ള പോസ്റ്റ്.
യുവമോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഗണേശ്. അതായത് ബിജെപിയുടെ യുവജന സംഘനടയുടെ പ്രധാന നേതാവ്. അടുത്ത യുവമോർച്ചാ പ്രസിഡന്റാകേണ്ട വ്യക്തി. അദ്ദേഹം ദിവസങ്ങൾക്ക് മുമ്പ് കല്ലായിയിൽ ബിജെപി പരിപാടി ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒഴിഞ്ഞ റോഡിനെ നോക്കിയാണ് പ്രസംഗം. അങ്ങനെ പ്രസംഗിക്കുന്നവരാണ് മറുനാടനെ താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കുന്നത്. ഇതിലൂടെ യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ് പദമാണ് ഗണേശ് ലക്ഷ്യമിടുന്നതെന്ന് പരിവാറുകാർ തന്നെ പറയുന്നുണ്ട്.
ശങ്കുവിന്റെ ചെറിയച്ഛന്റെ പോസ്റ്റ് ചുവടെ
38ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ശങ്കു ഇന്നലെ ആശുപത്രി വിട്ടു കൂടെ ഏട്ടത്തിയമ്മയും ഞങ്ങളും. കാലവും ഭക്ഷണവും ചിട്ടകളും പിഴച്ചു എങ്കിലും ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങൾക്ക് തിരിച്ചു കിട്ടി.ദൈവത്തിനു സ്തുതി പിതൃക്കൾക്കും. കോഴിക്കോട് ആസ്റ്റർമിംമ്‌സ് ഹോസ്പിറ്റലിനും അതിലെ ഡോ മഹേഷിനും അദ്ദേഹത്തിന്റെ പാനലിലെ മറ്റുഡോക്ടർമാർക്കും നന്ദി. കുടാതെ ഇമ്പിച്ചിബാവ മെമോറിയൽ ഹോസ്പിറ്റൽ. കോട്ടക്കൽ മിംമ്‌സ് ഹോസ്പിറ്റൽ. അവരും ഈ യഞ്ജത്തിൽ ഞങ്ങൾക്കൊപ്പം സഹകരിച്ചു.
ഞങ്ങൾ വിവരം അറിഞ്ഞ് എത്തുമ്പോൾ ബിജെപി കോട്ടക്കൽ മണ്ഡലം സെക്രട്ടറി സജീഷ് മിംമ്‌സിൽ ഉണ്ടായിരുന്നു അദ്ദേഹമാണ് കാര്യങ്ങൾ നടത്തിയിരുന്നത്. അദ്ദേഹത്തിന് സ്‌നേഹവും കടപ്പാടും നന്ദിയും അറിയിക്കുന്നു. അപ്പോഴേക്കും സന്ദീപ് വാരിയരും (ശങ്കുവിന്റേയും ബാക്കുവിന്റേയും സുഹൃത്ത്) ഡോ ശരതും എത്തി ചേർന്നു. പിന്നീട് എന്റെ മകനും ശരതും സന്ദീപ് വാരിയരും കൂടിയാണ് മിംമ്‌സിൽ എത്തിച്ചത്. രാത്രി 10 മണിക്ക് അപകടം നടന്ന് പുലർച്ച അഞ്ചരക്കാണ് മിംമ്‌സിൽ എത്തുന്നത്. അവരോട് നന്ദി പ്രകടിപ്പിക്കുന്നത് അനൗചിത്യമാണ് എങ്കിലും രാത്രിമുഴുവൻ ഉറക്കം ഒഴിഞ്ഞ് പിറ്റെദിവസം ഹോസ്പിറ്റലിലും കൂടെ പോകാതെ വൈകുന്നേരമാണ് ശരത് മടങ്ങിയത്. ആ സമർപ്പണമായിരുന്നു ഞങ്ങളുടെ കരുത്ത്.
ബാക്കുവിന്റെ സുഹൃത്ത് സോണിച്ചന്റെ (സതീശ് സേട്ടുവിന്റെ മകൻ)മിംമ്‌സിന് തൊട്ടുതന്നെയുള്ളഫ്‌ളാറ്റ് വലിയ ഒരു അനുഗ്രഹമായിരുന്നു പ്രത്യേകിച്ചും ആശുപത്രിക്കാർ റൂം തരാത്തസ്ഥിതിക്ക്.ഒരു തുള്ളി രക്തത്തിന്റെ മൂല്യം നിശ്ചയിക്കാൻ ഒരുഡോക്ടറായ എനിക്ക് സാധ്യമല്ല.ഏതാണ്ട് 40 കുപ്പി രക്തമാണ് യാതൊന്നും അറിയിക്കാതെ സന്നദ്ധസേവകർ ഞങ്ങളെപ്പോലും അറിയിക്കാതെ അശുപത്രിയിൽ സ്വന്തം ചെലവിൽ വന്ന് നൽകി പൊയ്‌കൊണ്ടിരുന്നത്. ആ ത്യാഗത്തിന് നന്ദിപറയാൻ ഭയക്കണം ഞാൻ. അതിൽ വലിയൊരുപങ്കും മത്സ്യത്തൊഴിലാളികളാണ് ഒരു ദിവസത്തെ തൊഴിൽ ഒഴിവാക്കി വരുന്ന നിർധനർ.
അവരുടൊയൊക്കെ സമ്പന്നത ഈ ലോകത്ത് മറ്റാർക്കുണ്ട്. ബിജെപിയുടേയും RSS ന്റേയും നേതൃനിരയും അണികളുടേയും ഒരു പ്രവാഹം തന്നെയായിരുന്നു മിക്ക ദിവസങ്ങളിലും.അവരുടെ പിന്തുണ കരുത്ത് അത് ഞങ്ങൾക്ക് നല്കിയ ഊർജ്ജം പറഞ്ഞറിയിക്കാൻ ആവില്ല. അതു പോലെ തന്നെ പ്രധാനമായിരുന്നു സുഹൃത്തക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യം അവർ ഞങ്ങൾക്കെന്നും സാന്ത്വനമായി ദുഃഖം പങ്കുവെച്ചു. നന്ദി...നന്ദി...ഒരുപാട് നന്ദി.കേരളത്തിലും പുറത്തും മിക്കക്ഷേത്രങ്ങളിലും പൂജകൾ കഴിച്ചും വഴിപാട് നടത്തിയും കൂട്ടപ്രാർത്ഥനകൾ നടത്തിയും ശങ്കുവിനെ തിരിച്ചു കൊണ്ടുവന്ന എല്ലാവർക്കും നന്ദി. പത്രധർമ്മവും ധാർമ്മികതയും ഇന്നും കണ്ണിലെ കൃഷ്ണമണിപോലെ കത്തു സൂക്ഷിക്കുന്ന മറുനാടനും പ്രത്യേക നന്ദി.
ശങ്കുവിനെ ഡിസ്ചാർജ്ജ് ചെയ്‌തെങ്കിലും പ്രതിരോധശക്തി പൂർണ്ണമായി ആർജ്ജിച്ചിട്ടില്ലാത്തതിനാൽ ഒരു രണ്ടാഴ്ച കൂടി പരിപൂർണ്ണ വിശ്രമം ആവശ്യമാണ് അതിനാൽ സന്ദർശ്ശനം രണ്ടാഴ്ച നീട്ടിവെക്കാൻ എല്ലാവരോടും അപേക്ഷിക്കുന്നു.
സോമസുന്ദരൻ എള്ളാത്ത്.??? ശങ്കുവിന്റെ ചെറിയച്ഛൻ.
ടിജി മോഹൻദാസിന്റെ പോസ്റ്റ് ഇങ്ങനെ
അപൂർവം ടിവിയിൽ വരികയും ബിജെപിക്ക് അനുകൂലമായി സംസാരിക്കുകയും ചെയ്യുന്നതിനാൽ ഞാനെന്തോ കേന്ദ്ര ഭരണത്തിൽ വലിയ പിടിപാടുള്ള ആളാണ് എന്ന് ഒരുപാട് പാവങ്ങൾ ധരിക്കുന്നു! അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെടുന്നു! ബിജെപി നേതാക്കൾ ഫോൺ എടുക്കുന്നില്ല എന്ന് പരാതി പറയുന്നു!
അവരുടെ പ്രശ്‌നങ്ങൾ ഞാൻ വിചാരിച്ചാൽ തീരില്ല എന്ന് ഞാൻ പറയുമ്പോൾ അവർ ഞാനും കണ്ണിൽച്ചോര ഇല്ലാത്തവനാണ് എന്ന് പ്രാകുന്നു! പ്രിയ ബിജെപി നേതാക്കളേ.. വിളിക്കുന്നത് ആരോ ആകട്ടെ - ദയവ് ചെയ്ത് ഫോൺ എടുക്കണം ?? അത് വലിയൊരു കാര്യമാണ്.. പലരും അതുകൊണ്ടു മാത്രം സംപ്രീതരാകും
കാര്യം നടക്കാത്തതാണെങ്കിൽ അത് തുറന്നു പറഞ്ഞ് ആശ്വസിപ്പിക്കണം. നടക്കുന്നതാണെങ്കിൽ അത് ചെയ്തു കൊടുക്കണം. അതും പറ്റില്ല എന്ന സ്ഥിതിയിൽ ഊണ് കൊടുത്തില്ലെങ്കിൽ ഊട്ടുപുര എങ്കിലും കാണിച്ചു കൊടുക്കണം. പുണ്യം കിട്ടും.. വോട്ടും കിട്ടും
ഇതിലധികം എങ്ങനെ യാചിക്കണം എന്ന് എനിക്കറിയില്ല
കെ. ഗണേശിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കഴിഞ്ഞ ദിവസം മറുനാടനിൽ അതിന്റെ മുതലാളി ഷാജൻ സ്‌കറിയ ചെയ്ത വീഡിയോയിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെഎസ് രാധാകൃഷ്ണനെ നേതൃത്വം ഒതുക്കിയെന്ന് പറയുന്നുണ്ടായിരുന്നു. ഷാജൻ വീഡിയോ ചെയ്യുന്ന സമയത്ത് രാധാകൃഷ്ണൻ സാർ ഡൽഹിയിലായിരുന്നു. കേരളത്തിലെ ആദിവാസികളുടെ പ്രശ്നം പഠിക്കാൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഒരു സമിതി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രൂപീകരിച്ചിരുന്നു.
വിശദമായ പഠനത്തിന് ശേഷം ആ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര പട്ടിക വർഗ മന്ത്രി അർജുൻ മുണ്ടെയ്ക്ക് സമർപ്പിക്കാനായാണ് അദ്ദേഹവും സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാറും സംസ്ഥാന വക്താവ് കെവി എസ് ഹരിദാസും ഡൽഹിയിലെത്തിയത്. പാലക്കട്ടെ അട്ടപ്പാടി, മലമ്പുഴ, കൊല്ലംകോട് എന്നിവിടങ്ങളിലും വയനാട്, ഇടുക്കി ജില്ലയിലും സന്ദർശനം നടത്തിയ ബിജെപി സംഘം പദ്ധതി നടത്തിപ്പിലെ അനവധി ക്രമക്കേടുകൾ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ ശിശു മരണം, ഗർഭിണികളുടെ ആരോഗ്യപ്രശ്നങ്ങൾ എന്നിവയും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര പട്ടിക വർഗ മന്ത്രി അർജുൻ മുണ്ടെ ബിജെപി സംഘത്തിന് ഉറപ്പ് നൽകി.
മറുനാടൻ കോൺഗ്രസിന് വേണ്ടി ഇതുപോലെയുള്ള കുത്തിത്തിരിപ്പ് വാർത്തകൾ ചെയ്യട്ടെ, ബിജെപി നേതാക്കൾ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും അവഗണിക്കപ്പെട്ടവർക്കും വേണ്ടിയുള്ള പ്രവർത്തനത്തിലാണ്. വ്യാജവാർത്തകൾ കൊണ്ട് നിങ്ങൾക്ക് തകർക്കാനാവില്ല ഞങ്ങളുടെ ഇച്ഛാശക്തിയെ എന്ന് മാത്രം മനസിലാക്കുക.
മറുനാടന് മലയാളി ബ്യൂറോ