- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ - ജനമനഃസാക്ഷി ഉണരണം; സി.പി.എം. കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി സംഘ പരിവാർ ആലപ്പുഴ മണ്ഡലം
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണരണമെന്നും സഹിഷ്ണുതയെ ബലഹീനതയായി കാണരുതെന്നും ബിജെപി. ആലപ്പുഴ നിയോജക മണ്ഡലംപ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു. കണ്ണൂരിലെ പയ്യന്നൂരിൽ ആർ.എസ്.എസ്. മണ്ഡൽകാര്യവാഹിനെ കിരാതമായി വെട്ടിക്കൊലപ്പെടുത്തിയ സി.പി.എം. കൊലപാതക രാഷ്ട്രീയത്തിനെതിരെ സംഘ പരിവാർ ആലപ്പുഴയിൽ നടത്തിയ പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുവട്ടിലെ മണ്ണ് ഇളകുന്നതിലും ഭരണപരാജയത്തിലും വിളറി പൂണ്ട സി.പി.എം കൊലപാതകവും അക്രമവും നടത്തി സംതൃപ്തിഅടയുകയാണ് .ഇതിലും വലിയ ഭീഷണികളെ അതിജീവിച്ചാണ് സംഘ പരിവാർ വളർന്നു വന്നത്എന്ന് സി.പി.എം ഓർക്കുന്നത് നന്ന്, അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി താലൂക് ജനറൽ സെക്രട്ടറി സി. ഉദയകുമാർ അദ്ധ്യക്ഷനായിരുന്നു.ബിജെപി. മണ്ഡലം ജനറൽ സെക്രട്ടറി രഞ്ചൻ പൊന്നാട്, വൈസ് പ്രസിഡന്റ് ജി.മോഹനൻ, ആർ.എസ്.എസ്. താലൂക് വ്യവസ്ഥാ പ്രമുഖ് കെ.എച്ച്. രാജീവ്, ആർ.എസ്.എസ്.താലൂക് സേവാ പ്രമുഖ് പ്രകാശൻ എന്നിവർ സംസാരിച്ചു.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണരണമെന്നും സഹിഷ്ണുതയെ ബലഹീനതയായി കാണരുതെന്നും ബിജെപി. ആലപ്പുഴ നിയോജക മണ്ഡലംപ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു. കണ്ണൂരിലെ പയ്യന്നൂരിൽ ആർ.എസ്.എസ്. മണ്ഡൽകാര്യവാഹിനെ കിരാതമായി വെട്ടിക്കൊലപ്പെടുത്തിയ സി.പി.എം. കൊലപാതക രാഷ്ട്രീയത്തിനെതിരെ സംഘ പരിവാർ ആലപ്പുഴയിൽ നടത്തിയ പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുവട്ടിലെ മണ്ണ് ഇളകുന്നതിലും ഭരണപരാജയത്തിലും വിളറി പൂണ്ട സി.പി.എം കൊലപാതകവും അക്രമവും നടത്തി സംതൃപ്തിഅടയുകയാണ് .ഇതിലും വലിയ ഭീഷണികളെ അതിജീവിച്ചാണ് സംഘ പരിവാർ വളർന്നു വന്നത്എന്ന് സി.പി.എം ഓർക്കുന്നത് നന്ന്, അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി താലൂക് ജനറൽ സെക്രട്ടറി സി. ഉദയകുമാർ അദ്ധ്യക്ഷനായിരുന്നു.ബിജെപി. മണ്ഡലം ജനറൽ സെക്രട്ടറി രഞ്ചൻ പൊന്നാട്, വൈസ് പ്രസിഡന്റ് ജി.മോഹനൻ, ആർ.എസ്.എസ്. താലൂക് വ്യവസ്ഥാ പ്രമുഖ് കെ.എച്ച്. രാജീവ്, ആർ.എസ്.എസ്.താലൂക് സേവാ പ്രമുഖ് പ്രകാശൻ എന്നിവർ സംസാരിച്ചു.