ലപ്പുഴ സബ് ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വാർഡന്മാരെ തിരഞ്ഞെടുക്കുന്നത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചു മുഖാന്തിരം പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യത ഉള്ളവരിൽ നിന്നും വേണമെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.

സർക്കാർ തലത്തിലുള്ള കരാർ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചു മുഖാന്തിരംനടത്തണം എന്നിരിക്കെ അവയെ നോക്കുകുത്തികളാക്കികൊണ്ടു ഭരണക്കാർ തങ്ങളുടെ ഇഷ്ടക്കാരെ പല സ്ഥാപനങ്ങളിലും തിരുകി കയറ്റുന്ന രീതിഅവസാനിപ്പിക്കണം. കഴിഞ്ഞ ഇടതു സർക്കാരിന്റെ അവസാന കാലത്ത് സഹകരണ മേഖലയടക്കംവിവിധ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ വ്യാപകമായി ഇഷ്ടക്കാരെ തിരുകി കയറ്റിയത് വിവാദമായിരുന്നു.

ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ബിജെപി. ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, മണ്ഡലം ജനറൽസെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, ജി. മോഹനൻ, വൈസ് പ്രസിഡന്റുമാരായകെ.ജി.പ്രകാശ്, സുരേഷ്‌കുമാർ.കെ.പി, വാസുദേവക്കുറുപ്പ് എന്നിവർ സംസാരിച്ചു.