ലപ്പുഴയുടെ സാംസ്കാരിക ഉത്സവമായ ചിറപ്പ് മഹോത്സവം തകർക്കുന്നതിനു വേണ്ടി സിപിഎമ്മും കോൺഗ്രസ്സും നടത്തിയ അടവുനയത്തിന്റെ ഭാഗമാണ് ചിറപ്പുതുടങ്ങുന്നതിന്റെ തലേ ദിവസം വൈകിട്ട് നടത്തിയ ഒഴിപ്പിക്കൽ നാടകമെന്ന്ബിജെപി. സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭാ ഉപാധ്യക്ഷനുമായ സി.കൃഷ്ണകുമാർ,

ഇത്രയും നാൾ തെരുവു കയ്യേറി കാൽനട യാത്രക്കാർക്കുപോലും ബുദ്ധിമുട്ടുണ്ടാക്കികച്ചവടം ചെയ്തവരെ ഒഴിപ്പിക്കാൻ തയ്യാറാകാതിരുന്ന പൊതുമരാമത്തു മന്ത്രിയുംനഗരസഭാ ചെയർമാനും വർഷങ്ങളായി ചിറപ്പ് ഉത്സവത്തിനുമാത്രം കച്ചവടംചെയ്യുന്നവരെ ഒഴിവാക്കി തെരുവ് കയ്യേറ്റക്കാർക്ക് വീണ്ടും ഒത്താശ ചെയ്തുകൊണ്ട് ചിറപ്പ് ഉത്സവത്തിന്റെ ശോഭ കെടുത്തുകയായിരുന്നു.

ഇടതു-വലതു മുന്നണിനേതാക്കളുടെ ബിനാമികളാണ് തെരുവു കയ്യേറി കച്ചവടം ചെയ്യുന്നവരിൽ അധികവും.ഇപ്പോൾ തെരുവുകളിലെ മാലിന്യം നീക്കം ചെയ്യാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ഇവർ.

മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വിഷയത്തിലും ഇതേ അടവുനയം തന്നെയാണ് ഇവർപിന്തുടർന്നത്. അദ്ദേഹം പറഞ്ഞു. ബിജെപി. ആലപ്പുഴ നിയോജകമണ്ഡലം ഭാരവാഹിയോഗംഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ അദ്ധ്യക്ഷതവഹിച്ചു.

ബിജെപി. ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രഭാരിയുമായ എൽ.പി. ജയചന്ദ്രന്മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, ജി. മോഹനൻ, മറ്റു ഭാരവാഹികളായ വാസുദേവ ക്കുറുപ്പ്,കെ.പി.സുരേഷ് കുമാർ, ജ്യോതി രാജീവ്,സുനിൽ കുമാർ, ബിന്ദുവിലാസൻ,രേണുക, ജി.ഉണ്ണിക്കൃഷ്ണൻ, മോർച്ച ഭാരവാഹികളായ ഉമേഷ് സേനാനി,പത്മകുമാർ,.പി.കെ.ഉണ്ണിക്കൃഷ്ണൻ, സുമ ചന്ദ്രബാബു, എന്നിവരും പങ്കെടുത്തു.

സർക്കാർ സ്വാമി വിവേകാനന്ദനെ അപമാനിക്കുന്നു -ബിജെപി.

സ്വാമി വിവേകാനന്ദന്റെ കേരളം സന്ദർശനത്തിന്റെ 125 ആം വാർഷികത്തിന്വേണ്ടത്ര പ്രചാരം കൊടുക്കാതെ വഴിപാടായി നടത്തി സർക്കാർ സ്വാമിവിവേകാനന്ദനെ അപമാനിക്കുകയാ ണെന്ന് ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ ആരോപിച്ചു. പൊതുജനത്തിന് മുന്നിൽ വിവേകാന്ദ ചിത്രങ്ങൾ വെച്ച്‌രാഷ്ട്രീയ നേട്ടം കൊയ്യുന്ന ഇടതുപക്ഷത്തിന് സ്വാമി വിവേകാനന്ദനെയോഅദ്ദേഹത്തിന്റ ആശയങ്ങളെയോ ഉൾകൊള്ളാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നാണ് ഇത്‌തെളിയിക്കുന്നത്. ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ യെശസ്സ് ഉയർത്തിയ സ്വാമിവിവേകാനന്ദനെ ഉയർത്തിക്കാട്ടിയാൽ തങ്ങളുടെ ന്യൂനപക്ഷ വോട്ടുബാങ്കിൽവിള്ളലുണ്ടാകുമെന്ന് ഇടതുപക്ഷത്തിന് ഭയമുണ്ട്.

കേന്ദ്ര സർക്കാരുമായി ചേർന്ന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിവേകാനന്ദസ്പർശം പരിപാടിക്ക് മൂന്നു മന്ത്രിമാരും പ്രതിപക്ഷ നേതാവും ഉള്ളജില്ലയിയിൽ പോലും യാതൊരുവിധ പ്രചാരവും കൊടുത്തിട്ടില്ല എന്നത് ഇതാണ്‌വ്യക്തമാക്കുന്നത് . ഇതിൽ ഭാരതീയ ജനതാ പാർട്ടി ശക്തമായിപ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി എൽ.പി.
ജയചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, ജി മോഹനൻ, കെ.പി. സുരേഷ്‌കുമാർ എന്നിവരും സംബന്ധിച്ചു.