കേരളാ സ്റ്റേറ്റ് കയർ കോർപറേഷനിൽ മന്ത്രിയുടെ അറിവോടുകൂടി നടക്കുന്നഅഴിമതിയിൽ ബിജെപി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർപ്രതിഷേധം രേഖപ്പെടുത്തി.കയർ കോർപറേഷനിൽ നേതാക്കളും പാർട്ടിക്കാരും ഷ്ടമുള്ളവരെ തിരുകി കയറ്റി കോർപറേഷനെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി.

പ്രൊഫഷണൽ യോഗ്യതയുള്ളവർ മാത്രം ഇരിക്കേണ്ട മാനേജർ - കോസ്റ്റിങ് & ട്രേഡിങ്ങ്എന്ന പോസ്റ്റിൽ കേവലം പത്താം ക്ലാസ് മാത്രം പാസ്സായ വ്യക്തിയെ നിയമിച്ചതിന്പിന്നിൽ ഗൂഢലക്ഷ്യങ്ങളും ദുരൂഹതയുംഉണ്ട്. സീനിയോറിറ്റി ഉള്ളതുകൊണ്ടാണ് നിയമിച്ചത് എന്ന് വിവരായവകാശ പ്രകാരംപറയുന്നു, അങ്ങിനെ എങ്കിൽ ഹെൽത്ത് ഡിപ്പാർട്‌മെന്റിൽ ക്ലാർക്ക് ആയ ആളെസീനിയോറിറ്റി ഉണ്ടെങ്കിൽ സീനിയർ ഡോക്ടറോ മെഡിക്കൽ സൂപ്രണ്ടോ ആക്കുമോ അദ്ദേഹം ചോദിച്ചു. കോർപറേഷനിലെ വിൽപ്പന വരുമാനം പോലും വെളിപ്പെടുത്തുവാൻ അധികൃതർതയ്യാറാകാത്തതിനു പിന്നിൽ കോർപ്പറേഷനിലെ കണക്കുകൾ പോലും ശരിയല്ല എന്ന്
വിശ്വസിക്കേണ്ടിയിരിക്കുന്നു. വിവരാവകാശപ്രകാരം നൽകേണ്ട വിവരങ്ങൾ പോലുംമറച്ചുവെച്ച് പൊതുജനത്തിന്റെ പണം ധൂർത്തടിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കുംഅധികാരികൾക്കും എതിരേ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെശിക്ഷിക്കണമെന്നും ഇത്തരം സ്ഥാപനങ്ങളിലെ നിയമനവും കണക്കുകളുംസുതാര്യമാക്കണമെന്നും സ്ഥാപനത്തിന്റെ ചെയർമാനായി ഗവണ്മെന്റ് തലത്തിലുള്ളഐ.എ.എസ്സു കാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എൽ.പി.ജയചന്ദ്രൻ, മണ്ഡലം ജനറൽസെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, ജി.മോഹനൻ, മറ്റു ഭാരവാഹികളായ കെ.പി.സുരേഷ്‌കുമാർ, വാസുദേവക്കുറുപ്പ് എന്നിവരും സംസാരിച്ചു.