ല്ലാത്ത ബീഫ് നിരോധനത്തിന്റെ പേരിൽ മിണ്ടാപ്രാണികളെ നടുറോഡിൽ കശാപ്പു ചെയ്ത്ബീഫ് ഫെസ്റ്റ് നടത്തി സാമുദായിക സംഘർഷം ഉണ്ടാക്കാനുള്ള കോൺഗ്രസ്-മാർക്‌സിസിസ്റ്റ് രഹസ്യ തന്ത്രം ജനം പുച്ഛിച്ചു തള്ളുമെന്ന്ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു.

മണ്ണഞ്ചേരി വടക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പാൽ ഫെസ്റ്റ് ഉത്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കശാപ്പു നിയന്ത്രണ നിയമത്തിന്റെ കരടുരൂപം കിട്ടിയിട്ടും നാളിതുവരെ പ്രതികരിക്കാഞ്ഞ ഇവർ സ്വന്തം ഭരണ വീഴ്ച മറച്ചുവെക്കാൻ പേക്കൂത്തുകൾ കാട്ടിക്കൂട്ടുന്നു.

സംസ്ഥാനത്ത് 5000 ൽ അധികം അനധികൃത അറവുശാലകൾഉണ്ടായിരുന്നിട്ടും നടപടികൾ സ്വീകരിക്കാൻ ഇവർ തയ്യാറാകുന്നില്ല. സംസ്ഥാനത്ത്ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയുള്ളത് കേവലം 5 എണ്ണത്തിന് മാത്രമാണ്എന്നറിയുമ്പോളാണ് ഇതിന്റെ ഭീകരത മനസിലാകുന്നത്. അദ്ദേഹം പറഞ്ഞു.

മണ്ണഞ്ചേരി വടക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രഞ്ചൻ പൊന്നാട് മുഖ്യ പ്രഭാഷണം നടത്തി.മഹിളാമോർച്ച മണ്ഡലം ഭാരവാഹി റോഷ്നി, യുവമോർച്ച ഭാരവാഹികളായ രഞ്ജിത്, വരുൺ,മണ്ഡലം കമ്മറ്റി അംഗം എ.ബി. മഹാദേവൻ , ഓമനക്കുട്ടൻ, സിന്ധുമോൻ, പ്രസാദ്എന്നിവരും സംസാരിച്ചു.