സംസ്ഥാന സർക്കാർ ബൈ പാസ് നിർമ്മാണത്തിന് നൽകാനുള്ള തുക നൽകാതെ നിർമ്മാണംവൈകിപ്പിച്ചിട്ട് ആ കുറ്റം ബിജെപി. യുടെയും കളക്ടറുടേയും മേൽ ചാരാനുള്ളമന്ത്രി ജി.സുധാകരന്റെ നീക്കം ആടിനെ പട്ടിയാക്കുന്നത് പോലെയാണെന്ന് ബിജെപി.ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു.

കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ വൈകാരികവും നൂറ്റാണ്ടുകൾ പഴക്കവുമുള്ള ശ്രീരാമകൃഷ്ണദേവന്റെ ഓർമ്മകൾ പേറുന്ന ആൽമരവും പ്രതിഷ്ടകളും ബൈ പാസിനുവേണ്ടിമാറ്റി സ്ഥാപിക്കാൻ വിശ്വാസികളും സംഘടനകളും സമ്മതിച്ചിരുന്നു. എന്നിട്ടുംഅത് വിധിപ്രകാരം മാറ്റിസ്ഥാപിക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല.

കേന്ദ്രസർക്കാർ വിഹിതം കൊണ്ടാണ് ഇപ്പോൾ ബൈ- പാസ് പണി മുടക്കം കൂടാതെനടക്കുന്നത്. സംസ്ഥാന വിഹിതം മുടങ്ങിയിട്ട് മാസങ്ങളായി. ആൽ ദൈവമാണെന്ന്പറഞ്ഞു അവഹേളിക്കുന്ന മന്ത്രി സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിലെ മേൽപ്പാലംഎങ്ങനെയാണ് വളഞ്ഞു പോയത് എന്ന് ഓർക്കുന്നത് നന്നായിരിക്കും. സ്വന്തംസർക്കാരിന്റെ കഴിവുകേടും ധനമന്ത്രിയുമായുള്ള മൂപ്പിളപ്പ തർക്കവും മറയ്ക്കാൻകുറ്റം മറ്റുള്ളവരിൽ ചാർത്തുന്ന സി.പി.എം നയം മന്ത്രി ഉപേക്ഷിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.