- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേമ പെൻഷൻ - നഗരസഭയുടെ ഉദാസീനത അവസാനിപ്പിക്കണമെന്ന് ബിജെപി
ക്ഷേമ പെൻഷനുകൾ കൃത്യമായി വിതരണം ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടിയിലും പെൻഷൻകാരുടെ സത്യപ്രസ്താവന കൃത്യമായി അപ്ലോഡ് ചെയ്യാതെ വൈകിപ്പിക്കുന്ന ആലപ്പുഴ നഗരസഭയുടെ ഉദാസീനതയിലും ബിജെപി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാർ പ്രതിഷേധം രേഖപ്പെടുത്തി. ക്ഷേമ പെൻഷൻ തുക വകമാറ്റി ചിലവഴിക്കുന്ന സർക്കാർ പെൻഷൻ ലഭിച്ചിരുന്നവർക്ക് തുടർന്ന് പെൻഷൻ ലഭിക്കുന്നതിന് വേണ്ടി സത്യപ്രസ്താവന പൂരിപ്പിച്ച് നൽകണമെന്ന നിർദ്ദേശം നൽകികൊണ്ട് പെൻഷൻ ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുകയാണ്. യു.ഡി.എഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭ അധികൃതർ സത്യപ്രസ്താവന യഥാസമയം അപ്ലോഡ് ചെയ്യാതെ പെൻഷൻകാരെ ബുദ്ധിമുട്ടിക്കുന്നു. .വന്ദ്യ വയോധികരുടെ ക്ഷേമ പെൻഷനുകൾ യഥാസമയം വിതരണം ചെയ്തില്ലെങ്കിൽ ആലപ്പുഴ നഗരസഭയ്ക്കെതിരെയും സർക്കാരിനെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാർ അറിയിച്ചു. സംസ്ഥാന സമിതി അംഗം ആർ.ഉണ്ണികൃഷ്ണൻ,മണ്ഡലം ജനറൽ സെക്രട്ടറി രഞ്ചൻ പൊന്നാട് , വൈസ് പ്രസിഡന്റ് ജി.മോഹനൻ , കെ.
ക്ഷേമ പെൻഷനുകൾ കൃത്യമായി വിതരണം ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടിയിലും പെൻഷൻകാരുടെ സത്യപ്രസ്താവന കൃത്യമായി അപ്ലോഡ് ചെയ്യാതെ വൈകിപ്പിക്കുന്ന ആലപ്പുഴ നഗരസഭയുടെ ഉദാസീനതയിലും ബിജെപി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാർ പ്രതിഷേധം രേഖപ്പെടുത്തി.
ക്ഷേമ പെൻഷൻ തുക വകമാറ്റി ചിലവഴിക്കുന്ന സർക്കാർ പെൻഷൻ ലഭിച്ചിരുന്നവർക്ക് തുടർന്ന് പെൻഷൻ ലഭിക്കുന്നതിന് വേണ്ടി സത്യപ്രസ്താവന പൂരിപ്പിച്ച് നൽകണമെന്ന നിർദ്ദേശം നൽകികൊണ്ട് പെൻഷൻ ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുകയാണ്. യു.ഡി.എഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭ അധികൃതർ സത്യപ്രസ്താവന യഥാസമയം അപ്ലോഡ് ചെയ്യാതെ പെൻഷൻകാരെ ബുദ്ധിമുട്ടിക്കുന്നു. .വന്ദ്യ വയോധികരുടെ ക്ഷേമ പെൻഷനുകൾ യഥാസമയം വിതരണം ചെയ്തില്ലെങ്കിൽ ആലപ്പുഴ നഗരസഭയ്ക്കെതിരെയും സർക്കാരിനെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാർ അറിയിച്ചു.
സംസ്ഥാന സമിതി അംഗം ആർ.ഉണ്ണികൃഷ്ണൻ,മണ്ഡലം ജനറൽ സെക്രട്ടറി രഞ്ചൻ പൊന്നാട് , വൈസ് പ്രസിഡന്റ് ജി.മോഹനൻ , കെ.ജി.പ്രകാശ് എന്നിവരും സംബന്ധിച്ചു.