സൈനികരെ അപമാനിച്ചതിൽ പ്രതിഷേധിച്ച് യച്ചൂരിയെ കയ്യേറ്റം ചെയ്തവരെ സംഘ പരിവാറുകാർ ആണെന്ന് വരുത്തിത്തീർക്കാൻ കേരളത്തിലെ സംഘപരിവാറുകളുടെ ഓഫീസുകളും കൊടികളും വ്യാപകമായി നശിപ്പിച്ച് ആക്രമണം അഴിച്ചു വിട്ട് ഭീതിസൃഷ്ടിക്കാനുള്ള സി.പി.എം നീക്കം പാഴ് വേലയാണെന്ന് ബി.എം.എസ്. ജില്ലാ വൈസ്പ്രസിഡന്റ് കെ.സദാശിവൻ പിള്ള പറഞ്ഞു.

ഇതിലും വലിയ പ്രതിബന്ധങ്ങൾ തരണംചെയ്താണ് സംഘ പരിവാർ പ്രസ്ഥാനങ്ങൾ ഇന്ന് ഈ നിലയിലെത്തിയത്. സഹിഷ്ണുതയെബലഹീനതയായി കാണേണ്ട എന്നും സംഘ പരിവാർ തുനിഞ്ഞിറങ്ങിയാൽ ഒരു മണിക്കൂർ കൊണ്ട്‌സി.പി.എം കേരളത്തിൽ നിന്നും കെട്ടു കെട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ചേർത്തലയിൽ ബി.എം.എസ് ഓഫീസ് തകർത്തത്തിലും തിരുവനന്തപുരത്ത് ബിജെപി.ഓഫീസിനു നേരെ ബോംബ് എറിഞ്ഞതിലും കൊടികൾ നശിപ്പിക്കുന്നതിലും പ്രതിഷേധിച്ച്‌സംഘ പരിവാറിന്റെ നേതൃത്വത്തിൽ നടന്ന വൻ പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ബി.എം.എസ് ആലപ്പുഴ മേഖലാ സെക്രട്ടറി ജി. ഗോപകുമാർ, ബിജെപി. മണ്ഡലം ജനറൽസെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, രെജികുമാർ, വൈസ് പ്രസിഡന്റ് ജി. മോഹനൻ,ആർ.എസ്.എസ് താലൂക് ഭാരവാഹികളായ രാജീവ്.കെ.എച്ച്, ഉത്തമൻ, പ്രകാശൻ, ഹിന്ദുഐക്യവേദി താലൂക് സെക്രട്ടറി ഉദയകുമാർ, ബിജെപി. സംസ്ഥാനസമിതി അംഗംAdv.രൺജീത് ശ്രീനിവാസ്, ബി.എം.എസ് ഭാരവാഹികളായ ലാലപ്പൻ, രമേശൻ എന്നിവരുംയോഗത്തിൽ സംസാരിച്ചു.