- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയും കോൺഗ്രസ്സും പിടിച്ചുനിൽക്കുന്നത് കുത്തകമുതലാളിമാരിൽനിന്നും നക്കാപ്പിച്ച വാങ്ങിത്തന്നെ; കഴിഞ്ഞ വർഷം ആറ് കമ്പനികൾ ബിജെപിക്ക് നൽകിയത് 111 കോടി; കോൺഗ്രസ്സിന് ലഭിച്ചത് 31 കോടി; ബിജെപിയെ തുണയ്ക്കുന്നത് ഡിഎൽഎഫും എയർടെല്ലും; ടാറ്റയ്ക്ക് ഇപ്പോഴും കോൺഗ്രസ്സിനെ വിശ്വാസം
രാജ്യത്തെ രാഷ്ട്രീയപാർട്ടികൾ മുതലാളിമാരുടെ പിന്നാലെ പോയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം അവരെ നിലനിർത്തുന്നത് കുത്തക മുതലാളിമാർ തന്നെ. രാജ്യത്തെ 19 രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ആറ് സ്ഥാപനങ്ങൾ ചേർന്ന് നൽകിയത് 177.4 കോടി രൂപ! കേന്ദ്രം ഭരിക്കുന്ന ബിജെപിയാണ് പിരിവിലും മുന്നിൽ. 111.35 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസ്സ് രണ്ടാമതുണ്ട്. 31.7 കോടി രൂപ അവർക്കും കിട്ടി. എൻ.സിപി 6.8 കോടിയുമായി മൂന്നാം സ്ഥാനത്തുനിൽക്കുന്നു. എയർടെൽ, ഡിഎൽഫ്, ഇന്ത്യബുൾസ് ഹൗസിങ് ഫിനാൻസ് എന്നിവയാണ് ബിജെപിയുടെ പ്രധാന അന്നദാതാക്കൾ. കോൺഗ്രസ്സിനെ ടാറ്റയും സിയറ്റുമാണ് കൂടുതലായി സഹായിക്കുന്നത്. ഇന്ത്യബുൾസ് 40 കോടി രൂപയാണ് സംഭാവനയിനത്തിൽ നൽകിയത്. ആകെ സംഭാവനയുടെ 22.5 ശതമാനം വരുമിത്. ഡിഎൽഎഫ് 25 കോടി രൂപയും നൽകി. സത്യ ഇലക്ടറൽ ട്രസ്റ്റാണ് സംഭാവനകൾ വഴിതിരിച്ചുവിടുന്നത്. സത്യയുടെ ഫണ്ടിന്റെ 75.7 ശതമാനവും (107.3 കോടി രൂപ) ബിജെപിക്ക് എത്തി. കോൺഗ്രസ്സിന് 18.8 കോടി രൂപയും എൻസിപിക്ക് ആറ് കോടി രൂപയും ലോക്ദളിന് അ
രാജ്യത്തെ രാഷ്ട്രീയപാർട്ടികൾ മുതലാളിമാരുടെ പിന്നാലെ പോയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം അവരെ നിലനിർത്തുന്നത് കുത്തക മുതലാളിമാർ തന്നെ. രാജ്യത്തെ 19 രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ആറ് സ്ഥാപനങ്ങൾ ചേർന്ന് നൽകിയത് 177.4 കോടി രൂപ!
കേന്ദ്രം ഭരിക്കുന്ന ബിജെപിയാണ് പിരിവിലും മുന്നിൽ. 111.35 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസ്സ് രണ്ടാമതുണ്ട്. 31.7 കോടി രൂപ അവർക്കും കിട്ടി. എൻ.സിപി 6.8 കോടിയുമായി മൂന്നാം സ്ഥാനത്തുനിൽക്കുന്നു. എയർടെൽ, ഡിഎൽഫ്, ഇന്ത്യബുൾസ് ഹൗസിങ് ഫിനാൻസ് എന്നിവയാണ് ബിജെപിയുടെ പ്രധാന അന്നദാതാക്കൾ. കോൺഗ്രസ്സിനെ ടാറ്റയും സിയറ്റുമാണ് കൂടുതലായി സഹായിക്കുന്നത്.
ഇന്ത്യബുൾസ് 40 കോടി രൂപയാണ് സംഭാവനയിനത്തിൽ നൽകിയത്. ആകെ സംഭാവനയുടെ 22.5 ശതമാനം വരുമിത്. ഡിഎൽഎഫ് 25 കോടി രൂപയും നൽകി. സത്യ ഇലക്ടറൽ ട്രസ്റ്റാണ് സംഭാവനകൾ വഴിതിരിച്ചുവിടുന്നത്. സത്യയുടെ ഫണ്ടിന്റെ 75.7 ശതമാനവും (107.3 കോടി രൂപ) ബിജെപിക്ക് എത്തി.
കോൺഗ്രസ്സിന് 18.8 കോടി രൂപയും എൻസിപിക്ക് ആറ് കോടി രൂപയും ലോക്ദളിന് അഞ്ച് കോടി രൂപയും ജനതാദൾ (യു), എസ്‌പി., എൽജെപി, ടിഡിപി എന്നീ കക്ഷികൾക്ക് ഓരോ കോടി വീതവും ആർജെഡിക്ക് 50 ലക്ഷവും സത്യ ഇലക്ടറൽ ട്രസ്റ്റ് സംഭാവനയായി നൽകിയിട്ടുണ്ട്.
ടാറ്റ സ്റ്റീൽ ലിമിറ്റഡ് 14.1 കോടി രൂപയാണ് സംഭാവനയായി നൽകിയത്. പ്രോഗ്രസ്സീവ് ഇലക്ടറൽ ട്രസ്റ്റിലാണ് ടാറ്റയുടെ ഫണ്ടുകൾ എത്തിയത്. ടാറ്റ സൺസ് ലിമിറ്റഡ് 4.7 കോടി രൂപയും ടാറ്റ മോട്ടോഴ്‌സും ടാറ്റ കെമിക്കൽസും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. പ്രോഗ്രസ്സീവ് ഇലക്ടറൽ ട്രസ്റ്റിൽനിന്ന് 9.9 കോടി രൂപ കോൺഗ്രസ്സിന് ലഭിച്ചു. 5.2കോടി രൂപ ബിജെഡിക്കും 2.1 കോടി രൂപ ബിജെപിക്കും നൽകി.
ജൻപ്രഗതി ട്രസ്റ്റാണ് സിയറ്റിന്റെയും മറ്റും ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത്. സിയറ്റിൽനിന്ന് 1.4 കോടി രൂപയും സെൻസാർ ടെക്‌നോളജീസിൽനിന്ന് 1.3 കോടി രൂപയും ജൻപ്രഗതിയിലെത്തി. ആകെ ഫണ്ടിൽനന്ന് മൂന്ന് കോടി രൂപ കോൺഗ്രസ്സിന് നൽകിയപ്പോൾ ഒരു കോടി രൂപ ശിവ്‌സേനയ്ക്കും 2.4 ലക്ഷം രപ സിപിഎമ്മിനും ലഭിച്ചു. ഹീറോ മോട്ടോക്കോപ്പ്, ഇൻഫ്രാടെൽ, കൽപതരു പവർ എന്നീ സ്ഥാപനങ്ങളും പാർട്ടികൾക്ക് സംഭാവന നൽകിയിട്ടുണ്ട്.



