- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസുന്ധരയെയും കൈവിടില്ലെന്നു ബിജെപി; മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കില്ല; ആരോപണങ്ങൾ വിശ്വാസയോഗ്യമല്ലെന്നും പാർട്ടി വക്താവ് സുധാംശു ത്രിവേദി
ന്യൂഡൽഹി: ലളിത് മോദി വിവാദത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെസിന്ധ്യയെ പിന്തുണച്ച് ബിജെപി ദേശീയ നേതൃത്വം രംഗത്ത്. വസുന്ധരയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റില്ലെന്നു പാർട്ടി വക്താവ് സുധാംശു ത്രിവേദി വ്യക്തമാക്കി. വസുന്ധരയ്‌ക്കെതിരേ പുറത്തുവന്ന രേഖകൾ വിശ്വാസയോഗ്യമല്ല. പാർട്ടിയും അവരും ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ

ന്യൂഡൽഹി: ലളിത് മോദി വിവാദത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെസിന്ധ്യയെ പിന്തുണച്ച് ബിജെപി ദേശീയ നേതൃത്വം രംഗത്ത്. വസുന്ധരയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റില്ലെന്നു പാർട്ടി വക്താവ് സുധാംശു ത്രിവേദി വ്യക്തമാക്കി.
വസുന്ധരയ്‌ക്കെതിരേ പുറത്തുവന്ന രേഖകൾ വിശ്വാസയോഗ്യമല്ല. പാർട്ടിയും അവരും ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണെ്ടന്നും ത്രിവേദി പറഞ്ഞു. വസുന്ധരയ്‌ക്കെതിരേയും സുഷമ സ്വരാജിനെതിരേയും കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും കൃത്യമായ തെളിവുകളില്ലാത്തതുമാണെന്നും ത്രിവേദി അറിയിച്ചു.
വസുന്ധരയെ മാറ്റി പകരം ബിജെപി ദേശീയ ഉപാധ്യക്ഷൻ ഓം പ്രകാശ് മാത്തൂരിനെ മുഖ്യമന്ത്രിയാക്കുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കവെയാണ് വിശദീകരണവുമായി ത്രിവേദി എത്തിയത്. പാർട്ടി നൽകുന്ന എന്തു ചുമതലയും സന്തോഷപൂർവം സ്വീകരിക്കാൻ ഒരുക്കമാണെന്നു മാത്തൂരും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, തനിക്ക് പിന്തുണ തരാത്തതിൽ പ്രതിഷേധിച്ച് ദേശീയാധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത പരിപാടിയിൽനിന്ന് വസുന്ധര വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ത്രിവേദിയുടെ പ്രസ്താവന എത്തിയത്.
ലളിത് മോദിയുമായുള്ള അടുത്ത ബന്ധം വസുന്ധര രാജെ നിഷേധിച്ചിട്ടില്ല. എന്നാൽ പുറത്തുവന്ന രേഖകളുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്. രാജെയുടെ മകൻ ദുഷ്യന്തിന്റെ കമ്പനിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പരസ്യമാണെന്നും അദ്ദേഹത്തിന്റെ ആദായ നികുതി റിട്ടേണിലും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും അവയെല്ലാം കാണിച്ചിട്ടുള്ളതാണെന്നും സുധാംശു വ്യക്തമാക്കി.
ഇതാദ്യമായാണ് ബിജെപി കേന്ദ്ര നേതൃത്വം വസുന്ധര രാജെയുടെ രക്ഷയ്‌ക്കെത്തുന്നത്. സാമ്പത്തികക്രമക്കേടുകൾ അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ വിഷയം വസുന്ധര തന്നെ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യട്ടെ എന്നായിരുന്നു തുടക്കംമുതൽ ബിജെപി നിലപാട്. ലളിത് മോദി വിവാവദത്തിൽ ഉൾപ്പെട്ട വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പാർട്ടി തുടക്കത്തിലേ പിന്തുണച്ചെങ്കിലും വസുന്ധര രാജെയുടെ കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു കേന്ദ്ര നേതൃത്വം.

