അടൂർ: വെറും 60 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് ബിജെപി വനിതാ സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥന. ഇലക്ഷൻ തന്ത്രമെന്ന് മറ്റുള്ളവർ പറയുമെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് പരിശോധിച്ചാൽ ഇത്തരത്തിൽ ഒരാൾ ആദ്യമാണ്.

കടമ്പനാട് ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽബിജെപിസ്ഥാനാർത്ഥി അശ്വതി എൽ.ജിയാണ് പ്രസവിച്ച് അറുപതാം ദിവസം സ്ഥാനാർത്ഥിയായി പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. രണ്ടാംവാർഡിന്റെ മിക്ക ഭാഗങ്ങളിലും മകൻ ആര്യനുമായിട്ടാണ് വോട്ട് അഭ്യർത്ഥിച്ചത്. രാവിലെ 10ന് വീട്ടിൽ നിന്നും ഓട്ടോറിക്ഷയിലാണ് യാത്ര. ഉച്ചയോടെ തിരിച്ചെത്തും.

കഴിഞ്ഞ ഒരാഴ്ച തുടർച്ചയായി അശ്വതി മകൻ ആര്യനുമായി വീടുകളിലെത്തി വോട്ട് അഭ്യർത്ഥിക്കുന്നത് ശ്രദ്ധേയമായിരിക്കുകയാണ്. അശ്വതിയോടൊപ്പം പാർട്ടിപ്രവർത്തകരും എസ്.എൻ.ഡി.പി. ഭാരവാഹികളും ഉണ്ട്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകൾ പ്രകാരം ആദ്യമായാണ് പ്രസവിച്ച് അറുപതാംദിവസം മുതൽ മത്സരരംഗത്ത് ഒരു സ്ത്രീയെത്തുന്നത്.