- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ മോദിയച്ചൻ പറഞ്ഞത് പെട്രോൾ വില അമ്പത് രൂപയാണെന്നാണ്, പക്ഷെ ഇപ്പോൾ നൂറ് രൂപയായി; ബിജെപി സ്ഥാനാർത്ഥിയെ നാടിന്റെ അവസ്ഥ ഓർമ്മിപ്പിച്ച് സ്ത്രീ വോട്ടർ; വിവേക് ഗോപൻ പെട്ടുപോയ വോട്ട് ചോദിക്കൽ വൈറലാക്കി സോഷ്യൽ മീഡിയ
കൊല്ലം: ചവറയിലെ ബിജെപി സ്ഥാനാർത്ഥി വിവേക് ഗോപൻ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് ചോദിക്കാനെത്തിയപ്പോൾ ഇത്ര പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. നാട് അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങളെ മൂന്ന് വാചകങ്ങളിൽ ഒരു സ്ത്രീ വോട്ടർ ചൂണ്ടിക്കാട്ടുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ വൈറലാവുന്നത്. വോട്ടു ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയോ ആണിത്. പെട്രോൾ, ഡീസൽ, ഗ്യാസ്, തൊഴിലുറപ്പ് എന്നീ നാല് വിഷയങ്ങളാണ് സ്ത്രീ വിവേക് ഗോപന് മുന്നിൽ വെച്ചത്. നാലു കാര്യങ്ങളിലും പരിഹാരമുണ്ടാവുമെന്ന് വിവേക് ഗോപൻ മറുപടിയും നൽകി. ഇതിന് സ്ത്രീ നൽകിയ മറുപടിയാണ് വൈറലായത്.
‘ ഉണ്ടാവണം, നമ്മുടെ മോദിയച്ചൻ പറഞ്ഞത് പെട്രോൾ വില അമ്പത് രൂപയാണെന്നാണ്. പക്ഷെ ഇപ്പോൾ നൂറ് രൂപയായി,' സ്ത്രീ പറഞ്ഞു.ഇതുകേട്ട് ചുറ്റുള്ള സ്ത്രീകൾ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. സീരിയൽ രംഗത്ത് പ്രശസ്തനായ വിവേക് ഗോപൻ ചവറ നിയോജക മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. രാഷ്ട്രീയത്തിലെത്തിയതുകൊണ്ട് ചലച്ചിത്ര മേഖല വിടില്ലെന്നും എന്നാൽ രാഷ്ട്രീയത്തിൽ സജീവമായുണ്ടാവുമെന്നും വിവേക് ഗോപൻ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ