- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രധാന മേഖലകളിലെല്ലാം കേന്ദ്രസേന ഉറപ്പ്; കേരളത്തിൽ ബിജെപി പ്രവർത്തകർക്കു നേരെ വ്യാപക അക്രമമെന്നു പാർലമെന്റിൽ ബിജെപി എംപിമാർ; പാർട്ടി സ്ഥാനാർത്ഥികൾക്കു സംരക്ഷണം വേണമെന്നും ആവശ്യം
ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രധാന മേഖലകളിലെല്ലാം കേന്ദ്രസേന ഇറങ്ങുമെന്ന കാര്യത്തിൽ ഇനി തർക്കം വേണ്ട. കേരളത്തിൽ ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരേ വ്യാപകമായി അക്രമം നടക്കുന്നുവെന്നാരോപിച്ച് പാർലമെന്റിൽ ബിജെപി എംപിമാർ ബഹളം വച്ചു. തിരുവനന്തപുരം കാട്ടായിക്കോണത്ത് കഴിഞ്ഞ ദിവസം ബിജെപി-സിപിഐ(എം) പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണു എംപിമാരുടെ പ്രതിഷേധം. കേരളത്തിൽ സിപിഐ(എം) എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതായാണു ബിജെപി രാജ്യസഭയിൽ പറഞ്ഞത്. ഇതിനായി സിപിഐ(എം) രാഷ്ട്രീയ കൊലപാതകൾ നടത്തുകയാണ്. അക്രമങ്ങളിൽ നിന്ന് പിന്മാറാൻ സിപിഐ(എം) തയാറാകണമെന്ന് തരുൺ വിജയ് എംപി ആവശ്യപ്പെട്ടു. പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കേരളത്തിൽ കൂടുതൽ അർധസൈനികരെ വിന്യസിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. നേരത്തെ കണ്ണൂർ പോലുള്ള സ്ഥലങ്ങൾ പ്രശ്‌നമാണെന്നു കാട്ടി കേന്ദ്രസേനയെ ആവശ്യപ്പെട്ടിരുന്നു. പുതിയ നടപടികളിലൂടെ സംസ്ഥാനമൊട്ടാ
ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രധാന മേഖലകളിലെല്ലാം കേന്ദ്രസേന ഇറങ്ങുമെന്ന കാര്യത്തിൽ ഇനി തർക്കം വേണ്ട. കേരളത്തിൽ ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരേ വ്യാപകമായി അക്രമം നടക്കുന്നുവെന്നാരോപിച്ച് പാർലമെന്റിൽ ബിജെപി എംപിമാർ ബഹളം വച്ചു.
തിരുവനന്തപുരം കാട്ടായിക്കോണത്ത് കഴിഞ്ഞ ദിവസം ബിജെപി-സിപിഐ(എം) പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണു എംപിമാരുടെ പ്രതിഷേധം. കേരളത്തിൽ സിപിഐ(എം) എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതായാണു ബിജെപി രാജ്യസഭയിൽ പറഞ്ഞത്. ഇതിനായി സിപിഐ(എം) രാഷ്ട്രീയ കൊലപാതകൾ നടത്തുകയാണ്. അക്രമങ്ങളിൽ നിന്ന് പിന്മാറാൻ സിപിഐ(എം) തയാറാകണമെന്ന് തരുൺ വിജയ് എംപി ആവശ്യപ്പെട്ടു.
പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കേരളത്തിൽ കൂടുതൽ അർധസൈനികരെ വിന്യസിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. നേരത്തെ കണ്ണൂർ പോലുള്ള സ്ഥലങ്ങൾ പ്രശ്‌നമാണെന്നു കാട്ടി കേന്ദ്രസേനയെ ആവശ്യപ്പെട്ടിരുന്നു. പുതിയ നടപടികളിലൂടെ സംസ്ഥാനമൊട്ടാകെ പട്ടാളത്തെ ഇറക്കാനുള്ള നടപടികളാണു ബിജെപി നേതൃത്വം നടത്തുന്നത്.
യുഡിഎഫ് സർക്കാരിൽ നിന്നു ബിജെപി നീതി പ്രതീക്ഷിക്കുന്നില്ലെന്നാണു നേതാക്കൾ പറയുന്നത്. ബിജെപിക്കെതിരായ അക്രമങ്ങൾ എൽഡിഎഫ് - യുഡിഎഫ് ഒത്തുകളിയുടെ ഭാഗമാണെന്നു രാജീവ് പ്രതാപ് റൂഡിയും സ്മൃതി ഇറാനിയും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.