- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാരിനെതിരായ സിപിഎം സമരത്തിൽ പങ്കാളിയായി തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ; ഇനിമുതൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വിജയകുമാരി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച സത്യഗ്രഹത്തിൽ പങ്കാളിയായി ബിജെപി കൗൺസിലറും. തിരുവനന്തപുരം കോർപ്പറേഷൻ പാൽക്കുളങ്ങര വാർഡ് കൗൺസിലർ വിജയകുമാരിയാണ് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ സിപിഎം സമരത്തിൽ പങ്കുചേർന്നത്. ഇനിമുതൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വിജയകുമാരി പിന്നീട് വ്യക്തമാക്കി. ബിജെപി ജില്ലാ നേതൃത്വത്തിൽ നിന്നും മറ്റ് കൗൺസിലർമാരിൽ നിന്നും വിഷമകരമായ അനുഭവമുണ്ടായതായും വിജയകുമാരി പറഞ്ഞു.
ബിജെപി മുൻ ജില്ലാ പ്രസിഡൻറ് സുരേഷിന്റെ ഭാഗത്ത് നിന്ന് പ്രയാസകരമായ അനുഭവമുണ്ടായി. തുടർന്ന് പാർട്ടിയിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും വിജയകുമാരി പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി വിജയകുമാരിയെ സ്വീകരിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ബിജെപി അനുകൂല വാർഡാണ് പാൽക്കുളങ്ങര. അഞ്ച് വർഷം മുമ്പ് വിജയകുമാരി സിപിഎമ്മിന് വേണ്ടി മത്സരിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ബിജെപി വേണ്ടിയാണ് അവർ മത്സരിച്ചത്.
മറുനാടന് ഡെസ്ക്