തൃശ്ശൂർ: സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ ചെയ്യുന്നു എന്നു കാണിച്ചു പൊലീസിൽ പരാതി നൽകി തൃശ്ശൂരിലെ ബിജെപി വനിതാ കൗൺസിലർ. തൃശ്ശൂർ സിറ്റി പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ അറിവോ സമ്മതമോ ഇല്ല്ാതെ ഫോട്ടോ സോഷ്യൽ മീഡിയയിൽ അശ്ലീലമായ വിധത്തിൽ പ്രചരിപ്പിക്കുന്നു എന്നു കാണിച്ചാ പരാതി നൽകിയിരിക്കുന്നത്. ഡോ. വി ആതിരയാണ്.

ദുരുദ്ദേശ്യത്തോടെ കള്ളപ്രചരണം നടത്തി വ്യക്തിഹത്യ നടതതി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് ശിക്ഷ ഉറപ്പാക്കാൻ നിയമത്തിന്റെ വഴി തേടുമെന്ന് അവർ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.