- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീധരൻപിള്ളയെ കണ്ടവരെല്ലാം ബിജെപിക്കാരാവുമോ? ഫാ. മാത്യു മണവത്തിനെ ബിജെപിക്കാരനാക്കി ഔദ്യോഗിക ഫേസ്‌ബുക്ക് പേജ്; രാഷ്ട്രീയം തന്റെ മേഖലയല്ലെന്ന് തുറന്നടിച്ച് വൈദികൻ രംഗത്ത് എത്തിയതോടെ പോസ്റ്റ് തിരുത്തി തലയൂരി ബിജെപി; കേരളത്തിൽ അഞ്ച് പുരോഹിതർ ബിജെപിയിൽ ചേർന്നെന്ന് ദേശീയ തലത്തിലും വ്യാപക പ്രചാരണം; ഫ്രാങ്കോ മുളയ്ക്കന്റെ ചെയ്തികളിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ക്രൈസ്തവർ ബിജെപിയിൽ ചേരുന്നെന്നും ഉത്തരേന്ത്യയിൽ പ്രചാരണം
കോട്ടയം: നുണകളുടെ ഫാക്ടറിയെന്നാണ് പൊതുവെ സംഘപരിവാറിനെ കുറിച്ച് പറയുന്നത്. ദേശീയതലത്തിലും, എന്തിന് കേരളത്തിലും അവർ പടച്ചു വിടുന്ന നുണകൾക്ക് കൈയും കണക്കുമില്ല. എന്നാൽ സോഷ്യൽ മീഡിയ സജീവമായതാടെ ഇത്തരം നുണകളെല്ലാം ചീറ്റുകയാണ് പതിവ്. അതുപോലൊരു നുണയാണ്, കേരളത്തിൽ അഞ്ചു ക്രിസ്ത്യൻ പുരോഹിതർ ബിജെപിയിലേക്ക് എത്തിയെന്നത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൻ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതോടെ സഭയുടെ നടപടിയിൽ മനം നൊന്ത് അഞ്ച് ക്രിസ്ത്യൻ പുരോഹിതർ ബിജെപിയിലെത്തി എന്നായിരുന്നു ഉത്തരേന്ത്യയിൽ നടക്കുന്ന പ്രചാരണം. ഫ്രാങ്കോ മുളയ്ക്കന്റെ ചെയ്തികളിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ക്രൈസ്തവർ ബിജെപിയിൽ ചേരുന്നെന്നും പ്രചാരണമുണ്ട്. മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. മാത്യൂ മണവത്തിന്റെ പേരിലാണ് ആദ്യം വ്യാജ പ്രചാരണം നടന്നത്. ബിജെപി തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇദ്ദേഹം പാർട്ടി അംഗത്വമെടുത്ത വ്യാജ വാർത്ത പ്രചരിപ്പിച്ചത്. താൻ ബിജെപിയിൽ അംഗത്വമെടുത്തുവെന്നത് തെറ്റായ വാർത്തയാണെന്
കോട്ടയം: നുണകളുടെ ഫാക്ടറിയെന്നാണ് പൊതുവെ സംഘപരിവാറിനെ കുറിച്ച് പറയുന്നത്. ദേശീയതലത്തിലും, എന്തിന് കേരളത്തിലും അവർ പടച്ചു വിടുന്ന നുണകൾക്ക് കൈയും കണക്കുമില്ല. എന്നാൽ സോഷ്യൽ മീഡിയ സജീവമായതാടെ ഇത്തരം നുണകളെല്ലാം ചീറ്റുകയാണ് പതിവ്. അതുപോലൊരു നുണയാണ്, കേരളത്തിൽ അഞ്ചു ക്രിസ്ത്യൻ പുരോഹിതർ ബിജെപിയിലേക്ക് എത്തിയെന്നത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൻ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതോടെ സഭയുടെ നടപടിയിൽ മനം നൊന്ത് അഞ്ച് ക്രിസ്ത്യൻ പുരോഹിതർ ബിജെപിയിലെത്തി എന്നായിരുന്നു ഉത്തരേന്ത്യയിൽ നടക്കുന്ന പ്രചാരണം. ഫ്രാങ്കോ മുളയ്ക്കന്റെ ചെയ്തികളിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ക്രൈസ്തവർ ബിജെപിയിൽ ചേരുന്നെന്നും പ്രചാരണമുണ്ട്.
മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. മാത്യൂ മണവത്തിന്റെ പേരിലാണ് ആദ്യം വ്യാജ പ്രചാരണം നടന്നത്. ബിജെപി തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇദ്ദേഹം പാർട്ടി അംഗത്വമെടുത്ത വ്യാജ വാർത്ത പ്രചരിപ്പിച്ചത്. താൻ ബിജെപിയിൽ അംഗത്വമെടുത്തുവെന്നത് തെറ്റായ വാർത്തയാണെന്ന് ഫാ. മാത്യു മണവത്ത് അറിയിച്ചതോടെ ബിജെപി ഫേസ്‌ബുക്ക് പേജിൽ നിന്നും പേര് പിൻവലിച്ച് തലയൂരി. ബിജെപിയിൽ താൻ അംഗത്വമെടുത്തെന്ന് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ ഫാദർ ശ്രീധരൻ പിള്ളയെ കണ്ടാൽ ബിജെപിക്കാരനാകുമോ എന്ന മറു ചോദ്യവും ചോദിച്ചു. തന്റെ പ്രവർത്തന മണ്ഡലം ആത്മീയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രീയം തന്റെ മേഖലയല്ലെന്ന് ഫാ. മാത്യു മണവത്ത് വിശദമാക്കി. ബിജെപിയുടേയോ, കോൺഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയോ അംഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
തന്റെ അയൽവാസിയായ ഒരാളുടെ മൃതദേഹം സൗദി അറേബ്യയിൽ നിന്നും കൊണ്ടുവരുന്നതിന് സഹായം അഭ്യർത്ഥിക്കാനാണ് താൻ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്ന കോട്ടയം ഐശ്വര്യ ഓഡിറ്റോറിയത്തിൽ എത്തിയത്. അവിടെ ഒരു യോഗം നടക്കുന്നുണ്ടായിരുന്നു. അത് മെംബർഷിപ്പ് വിതരണ ചടങ്ങാണെന്ന് അറിയില്ലായിരുന്നു. ആ ചടങ്ങിൽ പങ്കെടുക്കാമോ എന്ന് ചിലർ ചോദിച്ചു. പൊതുപരിപാടി എന്ന അർത്ഥത്തിൽ പരിപാടിയിൽ പങ്കെടുത്തു. പിന്നീട് തന്നോട് മെംബർഷിപ്പ് എടുക്കുന്നോ എന്ന് ചോദിച്ചു. താൻ ഒരു വൈദികനാണെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു. പിന്നീടാണ് താൻ ബിജെപിയിൽ അംഗത്വമെടുത്തതായുള്ള വാർത്തകൾ പ്രചരിക്കുന്നതായി അറിഞ്ഞത്. താൻ നേരത്തെയും പല രാഷ്ട്രീയ പാർട്ടിയുടെയും പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷെ ഇത്തരത്തിലൊരു അനുഭവം ആദ്യമായാണ്. മറ്റൊരു വൈദികനും ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതായാണ് അറിഞ്ഞത്. ബിജെപിയോട് തനിക്ക് എതിർപ്പൊന്നുമില്ല. പക്ഷെ താൻ അറിയാത്ത ഒരു കാര്യത്തിൽ തന്റെ പേര് ഉപയോഗിച്ചതിൽ വേദനയുണ്ട്.
എല്ലാ രാഷ്ടീയ പാർട്ടികളിലെയും നേതാക്കളുമായി പരിചയമുണ്ട്, ചിലരൊക്കെയായി വ്യക്തി ബന്ധമുണ്ട്. ആ നിലയിൽ അൽഫോൻസ് കണ്ണന്താനവുമായിട്ടും ബന്ധമുണ്ട്. അതുപോലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പലരുമായും വ്യക്തി ബന്ധമുണ്ട്. അദ്ദേഹം പറഞ്ഞു.ഈ യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കാനാണ് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത്. ബിജെപിയുടെ ഉത്തരവാദിത്വപ്പെട്ട ഒരാൾ പോലും തന്നെ ബന്ധപ്പെട്ടില്ല. ജനാധിപത്യ സമൂഹത്തിൽ ഇത്തരം കുറുക്കുവഴികൾ സ്വീകരിക്കുന്നത് ഒട്ടും നല്ലതല്ല. ഇത്തരം പ്രവർത്തനം തുടരണോ എന്ന് അവർ തന്നെ തീരുമാനിക്കട്ടെ എന്നും ഫാ.മാത്യൂ മണവത്ത് വ്യക്തമാക്കി.
ഫാ. മാത്യൂ മണവത്ത് ഉൾപ്പടെയുള്ള അഞ്ച് ക്രിസ്ത്യൻ പുരോഹിതർ കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചതായി ബിജെപി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജുകളിൽ പോസ്റ്റ് വന്നിരുന്നു. ഇവരുടെ ഫോട്ടോയും പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ശ്രീധരൻ പിള്ളയെ കണ്ടു എന്നല്ലാതെ ആരും ബിജെപിയിൽ ചേർന്നിട്ടില്ല. മുഖ്യധാരാ മാധ്യമങ്ങളിൽ ഉൾപ്പടെ ഇത് വാർത്തയായതോടെയാണ് സംഭവം വിവാദമായത്.ഇതോടെ ബിജെപി കേരളം എന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്ന് ഫാ.മാത്യൂ മണവത്തിന്റെ പേര് എഡിറ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.അതേസമയം ഫ്രാങ്കോമുളയ്ക്കന്റെ ചെയ്തികളിൽ പ്രതിഷേധിച്ച് കേരളത്തിൽ നുറുകണക്കിന് ക്രിസ്തീയ വിശ്വാസികൾ ബിജെപിയിൽ ചേരുകയാണെന്ന് ഉത്തരേന്ത്യയിൽ ഇപ്പോഴും പ്രചാരണം നടക്കുന്നുണ്ട്.