- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: നുണ പറയുന്ന യന്ത്രമാണു രാഹുൽ ഗാന്ധിയെന്നു ബിജെപി. പാർലമെന്റ് സമ്മേളനത്തിനു ശേഷം കോൺഗ്രസിനെ ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടുമെന്നും ബിജെപി സെക്രട്ടറി ശ്രീകാന്ത് ശർമ പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ പാർലമെന്റ് സ്തംഭിപ്പിക്കുന്നതിനുപകരം വസ്തുതകൾ വെളിപ്പെടുത്തണം. ജനങ്ങളുടെ വികസനത്തിനു തടസം നിൽക്കുന്നതിന് കോൺഗ്രസ് മാപ്പു പ
ന്യൂഡൽഹി: നുണ പറയുന്ന യന്ത്രമാണു രാഹുൽ ഗാന്ധിയെന്നു ബിജെപി. പാർലമെന്റ് സമ്മേളനത്തിനു ശേഷം കോൺഗ്രസിനെ ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടുമെന്നും ബിജെപി സെക്രട്ടറി ശ്രീകാന്ത് ശർമ പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിൽ പാർലമെന്റ് സ്തംഭിപ്പിക്കുന്നതിനുപകരം വസ്തുതകൾ വെളിപ്പെടുത്തണം. ജനങ്ങളുടെ വികസനത്തിനു തടസം നിൽക്കുന്നതിന് കോൺഗ്രസ് മാപ്പു പറയണം. കോൺഗ്രസ് അധ്യക്ഷ സോണി ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും നാഷണൽ ഹെറാൾഡ് കേസിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുകയാണ്. രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചതിന് ഇരുവരും മാപ്പു പറയേണ്ടിവരുമെന്നും ശർമ പറഞ്ഞു.
Next Story

