തിരുവനന്തപുരം:ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തെ രാഷ്ട്രീയമായി മുതലെടുക്കാൻ ബിജെപി സോഷ്യൽ മീഡിയ ആയുധമാക്കുന്നു.നിരവധി വിദേശ വനിതകളുടെ വ്യാജ ഐഡികളിൽ ഫേസ്‌ബുക്-ട്വിറ്റർ അക്കൗണ്ടുകളുണ്ടാക്കിയാണ് പാർട്ടി ഓഫീസ് ആക്രമണ വാർത്ത സംഘപരിവാറിന്റെ സൈബർസംഘം പ്രചരിപ്പിക്കുന്നത്.

ബിജെപിയുടെ പ്രചാരണ തന്ത്രങ്ങൾ തുറന്നു കാട്ടിക്കൊണ്ട് ശശി തരൂർ എം പിയും രംഗത്തെത്തി.ഈ വ്യാജ പ്രൊഫൈലുകളുടെ സ്‌ക്രീൻ ഷോട്ടുകൾ ട്വിറ്ററിലും ഫേസ്‌ബുക്കിലും ഷെയർ ചെയ്തു കൊണ്ടാണ് തരൂർ ബിജെപിയുടെ സൈബർ പ്രചാരണത്തിന്റെ മുനയൊടിക്കുന്നത്.

പാർട്ടി ഓഫീസ് ആക്രമണ വാർത്ത ട്വിറ്ററിൽ ചർച്ചയാക്കാൻ വേണ്ടി 'ഇന്ത്യ വെബ് ' എന്ന പേരിൽ എന്ന പേരിൽ ഒരു സൈറ്റ് മൂന്നു ദിവസം മുമ്പേ തന്നെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു.ഈ സൈറ്റിലൂടെയാണ് ബിജെപിയുടെ സൈബർ പ്രചാരണം.ന്യൂസിലൻഡിലാണ് ഈ വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.