- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
70 വർഷമായി പാക്കിസ്ഥാൻ ശ്രമിച്ചിട്ട് നടക്കാതിരുന്ന കാര്യം മൂന്ന് കൊല്ലം കൊണ്ട് മോദി സർക്കാർ നടപ്പിലാക്കി; ഹിന്ദുവിനേയും മുസ്ലീമിനേയും അകറ്റാനുള്ള ശ്രമത്തിൽ മോദി സർക്കാർ വിജയം; ആപ്പിന് ശക്തി ഇല്ലാത്തിടത്ത് ബിജെപിയെ തോൽപ്പിക്കാൻ വോട്ട് ചെയ്യുക; ആം ആദ്മിയുടെ അഞ്ചാം ജന്മദിനത്തിൽ കത്തിക്കയറി കേജ്രിവാൾ
ന്യൂഡൽഹി: ഇന്ത്യയെ മോദി വർഗ്ഗീയമായി വിഭജിച്ചോ? ഈ ചോദ്യത്തിന് ഡൽഹി മുഖ്യമന്ത്രി കേജ്രിവാൾനുള്ള മറുപടി എതാണ്. പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐക്ക് കഴിഞ്ഞ 70 വർഷം കൊണ്ട് സാധിക്കാത്തത് വെറും മൂന്നു വർഷം കൊണ്ട് സാധിച്ചവരാണ് നരേന്ദ്ര മോദി സർക്കാരെന്ന് അരവിന്ദ് കേജ്രിവാൾ പറയുന്നു. ആംആദ്മി പാർട്ടി സ്ഥാപിതമായതിന്റെ അഞ്ചാം വാർഷിക ദിനാഘോഷത്തിലായിരുന്നു ഡൽഹി മുഖ്യമന്ത്രിയുടെ കത്തികയറൽ. രാജ്യത്തെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിച്ച് തങ്ങളുടെ അജൻഡ നടപ്പാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കേജ്രിവാൾ വിമർശിച്ചു. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ഹിന്ദു, മുസ്‌ലിം വേർതിരിവു സൃഷ്ടിക്കുകയെന്നതാണ് പാക്കിസ്ഥാന്റെ ദീർഘകാലമായുള്ള സ്വപ്നം. ഈ ലക്ഷ്യത്തിനായി ശ്രമിക്കുന്നത് ആരായാലും അവർ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റുമാരാണ്. രാജ്യസ്‌നേഹത്തിന്റെ മുഖംമൂടിയണിഞ്ഞു വരുന്ന ഇത്തരക്കാരാണ് യഥാർഥ രാജ്യദ്രോഹികൾ. ഈ രാജ്യത്തെ ദുർബലപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ 70 വർഷമായി ഐഎസ്‌ഐയ്ക്കു കഴിയാത്തതാണ് കഴിഞ്ഞ മൂന്നു വർഷം
ന്യൂഡൽഹി: ഇന്ത്യയെ മോദി വർഗ്ഗീയമായി വിഭജിച്ചോ? ഈ ചോദ്യത്തിന് ഡൽഹി മുഖ്യമന്ത്രി കേജ്രിവാൾനുള്ള മറുപടി എതാണ്. പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐക്ക് കഴിഞ്ഞ 70 വർഷം കൊണ്ട് സാധിക്കാത്തത് വെറും മൂന്നു വർഷം കൊണ്ട് സാധിച്ചവരാണ് നരേന്ദ്ര മോദി സർക്കാരെന്ന് അരവിന്ദ് കേജ്രിവാൾ പറയുന്നു. ആംആദ്മി പാർട്ടി സ്ഥാപിതമായതിന്റെ അഞ്ചാം വാർഷിക ദിനാഘോഷത്തിലായിരുന്നു ഡൽഹി മുഖ്യമന്ത്രിയുടെ കത്തികയറൽ.
രാജ്യത്തെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിച്ച് തങ്ങളുടെ അജൻഡ നടപ്പാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കേജ്രിവാൾ വിമർശിച്ചു. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ഹിന്ദു, മുസ്‌ലിം വേർതിരിവു സൃഷ്ടിക്കുകയെന്നതാണ് പാക്കിസ്ഥാന്റെ ദീർഘകാലമായുള്ള സ്വപ്നം. ഈ ലക്ഷ്യത്തിനായി ശ്രമിക്കുന്നത് ആരായാലും അവർ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റുമാരാണ്. രാജ്യസ്‌നേഹത്തിന്റെ മുഖംമൂടിയണിഞ്ഞു വരുന്ന ഇത്തരക്കാരാണ് യഥാർഥ രാജ്യദ്രോഹികൾ. ഈ രാജ്യത്തെ ദുർബലപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ 70 വർഷമായി ഐഎസ്‌ഐയ്ക്കു കഴിയാത്തതാണ് കഴിഞ്ഞ മൂന്നു വർഷം കൊണ്ട് നരേന്ദ്ര മോദി സർക്കാർ നേടിയെടുത്തിരിക്കുന്നത് - കേജ്രിവാൾ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തിൽ എന്തു വിലകൊടുത്തും ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനും കേജ്രിവാൾ ആഹ്വാനം ചെയ്തു. ആവശ്യമെങ്കിൽ എഎപി സ്ഥാനാർത്ഥിക്ക് എതിരെ വോട്ടു ചെയ്തിട്ടായാലും ബിജെപിയുടെ തോൽവി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയെ തോൽപ്പിക്കാൻ കരുത്തുള്ള സ്ഥാനാർത്ഥിക്കാകണം നമ്മുടെ വോട്ട്. ഒരു മണ്ഡലത്തിൽ ആംആദ്മി പാർട്ടിക്ക് വിജയസാധ്യതയുണ്ടെങ്കിൽ പാർട്ടി സ്ഥാനാർത്ഥിക്കു തന്നെ വോട്ടു ചെയ്യുക. അതല്ലെങ്കിൽ ബിജെപിയെ തോൽപ്പിക്കാൻ സാധ്യത കൂടുതലുള്ള സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുക. ബിജെപിയെ തോൽപ്പിക്കുക എന്നതാണ് മുഖ്യമെന്നും കേജ്രിവാൾ പറഞ്ഞു. 182 മണ്ഡലങ്ങളുള്ള ഗുജറാത്തിൽ 20 മണ്ഡലങ്ങളിൽ എഎപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും സമന്മാരാണെന്നും കേജ്രിവാൾ അഭിപ്രായപ്പെട്ടു. വ്യാപം അഴിമതി, റഫാൽ അഴിമതി, ബിർല ഡയറീസ് തുടങ്ങിയ ഈ സർക്കാരിന്റെ കാലത്തു സംഭവിച്ചതാണ്. ജഡ്ജിമാർ പോലും ഇക്കാലത്ത് അഴിമതിയിൽനിന്ന് മുക്തരല്ല. കോൺഗ്രസിനെ വേരോടെ പിഴുതെറിഞ്ഞതു പോലെ ബിജെപിയെയും പിഴുതെറിയാനുള്ള സമയമായിരിക്കുന്നു കേജ്രിവാൾ പറഞ്ഞു.



