- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീർ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 12 മുസ്ലീങ്ങൾ; കാശ്മീരി പണ്ഡിറ്റുകൾക്ക് മുൻതൂക്കം; താമര ചിഹ്നത്തിൽ മത്സരിക്കാൻ നാഷണൽ എംഎൽസിയും
ശ്രീനഗർ: ജമ്മുകാശ്മീർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച 45 പേരുടെ പട്ടികയിൽ 12 മുസ്ലീങ്ങൾക്കും ഇടം കിട്ടി. ആകെയുള്ള 87 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ നിശ്ചയിച്ചെന്നാണ് സൂചന. ഇതിലും പകുതി മുസ്ലിം സ്ഥാനാർത്ഥികളാണെന്നും റിപ്പോർട്ട്. കാശ്മീരി പണ്ഡിറ്റുകൾക്ക് മുൻ തൂക്കം നൽകിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത്.
ശ്രീനഗർ: ജമ്മുകാശ്മീർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച 45 പേരുടെ പട്ടികയിൽ 12 മുസ്ലീങ്ങൾക്കും ഇടം കിട്ടി. ആകെയുള്ള 87 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ നിശ്ചയിച്ചെന്നാണ് സൂചന. ഇതിലും പകുതി മുസ്ലിം സ്ഥാനാർത്ഥികളാണെന്നും റിപ്പോർട്ട്.
കാശ്മീരി പണ്ഡിറ്റുകൾക്ക് മുൻ തൂക്കം നൽകിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി മോദിയും കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലിയും പങ്കെടുത്തു. അമിത് ഷായുടെ നേതൃത്വത്തിൽ ശക്തമായ പ്രചരണവും നടത്തു.
നാഷണലിസ്റ്റ് പാർട്ടി എം.എൽ.സിയായിരുന്ന മുസ്ലിം വനിത ഹിനാ ഭട്ടും ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ശ്രീനഗറിലെ അമിറ കടൽ മണ്ഡലത്തിലാണ് ഇവർ മത്സരിക്കുക. ഡോക്ടറായ ഹിനാ ഭട്ട് എൻ.സി എംപിയും മുൻ കോൺഗ്രസ് എംഎൽഎയുമായിരുന്ന മുഹമ്മദ് ഷാഫി ഭട്ടിന്റെ മകളാണ്. മുതിർന്ന ബിജെപി നേതാവും ജമ്മു ഈസ്റ്റിലെ സിറ്റിങ് എംഎൽഎയുമായായ അശോക് ഘുജറിയാ ഇത്തവണ മത്സരിക്കുന്നില്ല. മുൻ കോൺഗ്രസ് എംപി ലാൽ സിങ് ബസോഹ്‌ലിയിലേക്ക് നിർദ്ദേശിക്കപ്പെട്ടു.
പതിനൊന്ന് സിറ്റിങ് എംഎൽഎമാരിൽ രണ്ടു പേർക്ക് മാത്രമാണ് ഇത്തവണ സീറ്റ് ലഭിച്ചത്. പുതുമുഖങ്ങളെ ഇറക്കി ജമ്മു-കാശ്മീരിൽ ഭൂരിപക്ഷം ഉറപ്പിക്കാനാണ് ബിജെപി തന്ത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറിൽ മൂന്ന് സീറ്റുകൾ ബിജെപി നേടിയിരുന്നു. മോദി പ്രഭാവത്തിൽ ജമ്മു-കാശ്മീരിൽ ജയിക്കാമെന്ന കണക്കുക്കൂട്ടലിലാണ് ബിജെപി.