- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജൻ ആശീർവാദ യാത്രയിൽ കുതിരക്ക് ബിജെപി പതാകയുടെ പെയിന്റടിച്ചു; മനേക ഗാന്ധിയുടെ സംഘടന പരാതി നൽകി
ഇൻഡോർ: ജൻ ആശീർവാദ യാത്രയിൽ കുതിരക്ക് ബിജെപി പതാകയുടെ പെയിന്റടിച്ച സംഭവത്തിൽ പരാതിയുമായി മനേക ഗാന്ധിയുടെ സന്നദ്ധ സംഘടന. ഇൻഡോർ പൊലീസിലാണ് പരാതി നൽകിയത്.
മുൻ മുനിസിപ്പൽ കോർപ്പറേറ്റർ രാംദാസ് ഗാർഗാണ് യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്ക്കെടുത്ത് ബിജെപി. പതാകയുടെ പെയിന്റടിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960-നിയമപ്രകാരമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബിജെപി. എംപി. മനേക ഗാന്ധിയുടെ എൻ.ജി.ഒ. ആയ പി.എഫ്.എ. ആണ് പരാതി നൽകിയത്.
പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങൾക്ക് പരിചയപ്പെടുത്താനെന്ന പേരിൽ 22 സംസ്ഥാനങ്ങളിലൂടെയാണ് ജൻ ആശീർവാദ യാത്ര കടന്നുപോകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ആസന്നമായ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യാത്ര. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് ഇൻഡോറിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര നടത്തിയത്.
ന്യൂസ് ഡെസ്ക്
Next Story