നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഏതൊരു മുന്നറിയിപ്പും ഇല്ലാതെ പമ്പയിലേക്കുള്ള സർവീസ് നിർത്തിയതിനെതിരെ ബിജെപി പ്രവർത്തകർ നെയ്യാറ്റിൻകര എ.റ്റി.ഒയെ ഉപരോധിച്ചു. രണ്ട് ആഴ്ചകൾക്ക് മുൻപ് നെയ്യാറ്റിൻകര എംഎ‍ൽഎ ആൻസലൻ പമ്പയിലേക്ക് പുതിയ സർവീസുകൾ ആരഭിച്ച് ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. എന്നാൽ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന ഭക്തജനങ്ങളെ വിഡ്ഢിയാക്കി കെ.എസ്.ആർ.ടി.സിയും എംഎ‍ൽഎയും ഫ്‌ളാഗ് ഓഫ് ചെയ്തത്.

ഭക്തജനങ്ങൾക്ക് ഉപകാരപ്രദമായ പമ്പസർവീസ് വീണ്ടുകിട്ടാണമെന്നാവശ്യപെട്ടുകൊണ്ട് രണ്ടു മണിക്കൂറോളം ബിജെപി പ്രവർത്തകർ എ.റ്റി.ഒ ടി സജീവിനെ ഉപരോധിച്ചതിനെ തുടർന്ന് എല്ലാ ദിവസവും രാത്രി എട്ടുമണിക്ക് സർവീസ് നടത്താം എന്നുള്ള ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു.

ബിജെപി മണ്ഡലം സെക്രട്ടറിമാരായ ആലംപൊറ്റ ശ്രീകുമാർ, ഷിബുരാജ് കൃഷ്ണ, മണ്ഡലം ട്രഷറർ അരംഗമുകൾ സന്തോഷ്, കുട്ടപ്പന മഹേഷ്,രാജേഷ്, ചന്ദ്രകിരൺ, രാമേശ്വരം ഹരി, പൂതംകോട് സജി, ശിവപ്രസാദ് പൂക്കൈത ശിവൻ , അനൂപ് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.