- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാനിരിക്കുന്നത് ബിജെപിയെ വെട്ടിലാക്കാൻ പോന്ന നിരവധി അഴിമതി ആരോപണ കഥകൾ; ടെക്‌നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ആരോപണം; കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾ, സ്ഥലം മാറ്റങ്ങൾ ഗവർണർ പദവി അങ്ങനെ പണം എറിഞ്ഞാൽ കേരള നേതൃത്വം എന്തും ചെയ്യും: നേതാക്കൾ പരസ്പരം ചെളിവാരി എറിയുമ്പോൾ കേന്ദ്ര നേതൃത്വത്തിന് തലവേദനയായി കേരള ഘടകം
തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴവിവാദത്തിൽ പ്രതിരോധത്തിലായ ബിജെപി. സംസ്ഥാന നേതൃത്വത്തെ കൂടുതൽ കുഴപ്പത്തിലാക്കുന്ന അഴിമതിയാരോപണങ്ങൾ വരാനിരിക്കുന്നതായി സൂചന. നിരവധി അഴിമതി ആരോപണ കഥകൾ പുറത്ത് വിട്ട് നേതാക്കൾ തന്നെയാണ് പരസ്പരം ചെളിവാരി എറിയുന്നത്. തിരുവനന്തപുരം ടെക്‌നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായാണ് ബിജെപി.യിൽ പുതിയ ആരോപണമുയർന്നിരിക്കുന്നത്. വിഷയത്തിൽ അന്വേഷണക്കമ്മിഷനെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാന സമിതിയോഗം തീരുമാനിക്കുമെന്നാണ് നേതാക്കൾ തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തിൽ അറിയിച്ചത്. എന്നാൽ ഈ ആരോപണം വന്നതിന് പിന്നാലെ നിമനങ്ങൾ സ്ഥലം മാറ്റം ഗവർണർ പദവി വാഗ്ദാനംചെയ്ത് പണം തട്ടൽ തുടങ്ങി വളരെ ഗുരുതരമായ ആരോപണങ്ങളുടെ കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പാർട്ടിക്കുള്ളിലെ നേതാക്കൾ തന്നെയാണ് ഇത്തരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് എന്നത് തന്നെയാണ് ശ്രദ്ധേയം. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇത്തരം അഴിമതി കഥകൾ പുറത്ത് വ
തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴവിവാദത്തിൽ പ്രതിരോധത്തിലായ ബിജെപി. സംസ്ഥാന നേതൃത്വത്തെ കൂടുതൽ കുഴപ്പത്തിലാക്കുന്ന അഴിമതിയാരോപണങ്ങൾ വരാനിരിക്കുന്നതായി സൂചന. നിരവധി അഴിമതി ആരോപണ കഥകൾ പുറത്ത് വിട്ട് നേതാക്കൾ തന്നെയാണ് പരസ്പരം ചെളിവാരി എറിയുന്നത്.
തിരുവനന്തപുരം ടെക്‌നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായാണ് ബിജെപി.യിൽ പുതിയ ആരോപണമുയർന്നിരിക്കുന്നത്. വിഷയത്തിൽ അന്വേഷണക്കമ്മിഷനെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാന സമിതിയോഗം തീരുമാനിക്കുമെന്നാണ് നേതാക്കൾ തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തിൽ അറിയിച്ചത്.
എന്നാൽ ഈ ആരോപണം വന്നതിന് പിന്നാലെ നിമനങ്ങൾ സ്ഥലം മാറ്റം ഗവർണർ പദവി വാഗ്ദാനംചെയ്ത് പണം തട്ടൽ തുടങ്ങി വളരെ ഗുരുതരമായ ആരോപണങ്ങളുടെ കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പാർട്ടിക്കുള്ളിലെ നേതാക്കൾ തന്നെയാണ് ഇത്തരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് എന്നത് തന്നെയാണ് ശ്രദ്ധേയം. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇത്തരം അഴിമതി കഥകൾ പുറത്ത് വരും.
കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾ, സ്ഥലംമാറ്റങ്ങൾ, കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ടു നടന്ന അഴിമതികളുടെ വിവരങ്ങളും വരുംദിവസങ്ങളിൽ പുറത്തുവരുമെന്ന് നേതാക്കൾതന്നെ സൂചിപ്പിക്കുന്നു. പാർട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഒരു പ്രമുഖന് ഒരു വടക്കുകിഴക്കൻ സംസ്ഥാനത്ത് ഗവർണർ പദവി വാഗ്ദാനംചെയ്ത് പണം വാങ്ങി, മറ്റൊരു വിവാദവ്യവസായിക്ക് കേന്ദ്രസർക്കാരിൽ ഉന്നതപദവി വാഗ്ദാനംചെയ്ത് കോഴവാങ്ങി തുടങ്ങിയ ആരോപണങ്ങൾ നേതാക്കൾതന്നെ ഉന്നയിക്കുന്നു.
കേന്ദ്ര നേതൃത്വം പറയുന്നതിന് വിപരീതമായും ഇവർ പ്രവർത്തിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. പാർട്ടി ഫണ്ട് സ്വരൂപിക്കുന്ന കാര്യത്തിലും കേന്ദ്രത്തിന്റെ നിർദേശത്തെസംസ്ഥാന നേതൃത്വം കാറ്റിൽ പറത്തി. വീടുകൾ സന്ദർശിച്ച് ജനങ്ങളിൽനിന്ന് ഓരോ രൂപവീതം സ്വീകരിച്ച് പാർട്ടിഫണ്ട് സ്വരൂപിക്കാൻ കേന്ദ്രനേതൃത്വം നിർദ്ദേശം നൽകിയപ്പോൾ പല ജില്ലകളിലെയും സമ്പന്നരിൽനിന്ന് വൻതുക സംഭാവന വാങ്ങി പിരിവ് അവസാനിപ്പിച്ചു. ഇത് സംബന്ധിച്ചും കേന്ദ്ര സർക്കാരിന് പരാതി പോയിട്ടുണ്ട്. ഇതോടെ അക്ഷരാർത്ഥത്തിൽ കേന്ദ്ര സർക്കാരിന് തലവേദനയായി മാറിയിരിക്കുകയാണ് കേരള നേതൃത്വം.
വടക്കൻ സംസ്ഥാനത്ത് ജോലിചെയ്യുന്ന ഒരു മലയാളിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നതപദവിയിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്താൻ അഞ്ചുലക്ഷംരൂപ ഒരു ഇടത്തരം നേതാവ് വാങ്ങിയത് പാർട്ടി കേന്ദ്രനേതൃത്വം അന്വേഷിച്ചുവരികയാണ്. ശ്രീകാര്യത്തെ കിഴങ്ങുഗവേഷണ കേന്ദ്രത്തിൽ നിയമനത്തിന് കോഴവാങ്ങിയ നേതാവിനെക്കുറിച്ചുള്ള പരാതിയും കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.