- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കോട്: ബിജെപിയാണ് മുഖ്യശത്രുവെന്നും മുഖ്യശത്രുവിനെതിരേ പൊതു വേദി രൂപീകരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ ദുർബലമായാൽ എൽഡിഎഫ് ശക്തിപ്പെടുമെന്ന ചിന്ത സിപിഎമ്മിന് ഉണ്ടാകരുതെന്നും സിപിഎമ്മിനെതിരേ അത്തരമൊരു ചിന്ത സിപിഐക്കില്ലെന്നും കാനം പറഞ്ഞു. ബിജെപിയാണ് മുഖ്യശത്രു. മുഖ്യശത്രുവിനെതിരേ ജനാധിപത്യ മതേതരകക്ഷികളെ ഉൾപ്പെടുത്തി പൊതുവേദി രൂപീകരിക്കുന്നത് എങ്ങനെയെന്ന് ചർച്ച ചെയ്യും. ഫാഷിസത്തെിനെതിരായ പോരാട്ടത്തിൽ ജനാധിപത്യ മതേതരവാദികളെ ഒന്നിപ്പിക്കണം. 64ലെ പിളർപ്പിനു കാരണമായവർ ഇപ്പോഴത്തെ സാഹചര്യങ്ങൾ കണ്ണു തുറന്നു കാണണം. സിപിഎം ദുർബലമായാൽ എൽഡിഎഫ് ശക്തിപ്പെടുമെന്നു സിപിഐ കരുതുന്നില്ല. സിപിഐ ദുർബലമായാൽ എൽഡിഎഫ് ശക്തിപ്പെടുമെന്ന ചിന്ത സിപിഎമ്മിനും ഉണ്ടാകരുതെന്ന് കാനം ആവശ്യപ്പെട്ടു. വെന്റിലേറ്റർ പരാമർശത്തിൽ കേരള കോൺഗ്രസ് ചെയർമാൻ കെ.എം.മാണിയുടെ മറുപടി കാനം തള്ളി. കേരള കോൺ്ഗ്രസ് വെന്റിലേറ്ററിലാണെന്നു താൻ പറഞ്ഞിട്ടില്ലെന്നും ആ തൊപ്പി മാണി സ്വയം എടുത്തണിഞ്ഞതാണെന്നും കാനം പരിഹസിച്
കോഴിക്കോട്: ബിജെപിയാണ് മുഖ്യശത്രുവെന്നും മുഖ്യശത്രുവിനെതിരേ പൊതു വേദി രൂപീകരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ ദുർബലമായാൽ എൽഡിഎഫ് ശക്തിപ്പെടുമെന്ന ചിന്ത സിപിഎമ്മിന് ഉണ്ടാകരുതെന്നും സിപിഎമ്മിനെതിരേ അത്തരമൊരു ചിന്ത സിപിഐക്കില്ലെന്നും കാനം പറഞ്ഞു.
ബിജെപിയാണ് മുഖ്യശത്രു. മുഖ്യശത്രുവിനെതിരേ ജനാധിപത്യ മതേതരകക്ഷികളെ ഉൾപ്പെടുത്തി പൊതുവേദി രൂപീകരിക്കുന്നത് എങ്ങനെയെന്ന് ചർച്ച ചെയ്യും. ഫാഷിസത്തെിനെതിരായ പോരാട്ടത്തിൽ ജനാധിപത്യ മതേതരവാദികളെ ഒന്നിപ്പിക്കണം. 64ലെ പിളർപ്പിനു കാരണമായവർ ഇപ്പോഴത്തെ സാഹചര്യങ്ങൾ കണ്ണു തുറന്നു കാണണം. സിപിഎം ദുർബലമായാൽ എൽഡിഎഫ് ശക്തിപ്പെടുമെന്നു സിപിഐ കരുതുന്നില്ല. സിപിഐ ദുർബലമായാൽ എൽഡിഎഫ് ശക്തിപ്പെടുമെന്ന ചിന്ത സിപിഎമ്മിനും ഉണ്ടാകരുതെന്ന് കാനം ആവശ്യപ്പെട്ടു.
വെന്റിലേറ്റർ പരാമർശത്തിൽ കേരള കോൺഗ്രസ് ചെയർമാൻ കെ.എം.മാണിയുടെ മറുപടി കാനം തള്ളി. കേരള കോൺ്ഗ്രസ് വെന്റിലേറ്ററിലാണെന്നു താൻ പറഞ്ഞിട്ടില്ലെന്നും ആ തൊപ്പി മാണി സ്വയം എടുത്തണിഞ്ഞതാണെന്നും കാനം പരിഹസിച്ചു