- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശോഭാ സുരേന്ദ്രന് കഴക്കൂട്ടം നൽകില്ല; കേന്ദ്ര മന്ത്രി വി മുരളീധരനും മത്സരിക്കാൻ അനുമതിയില്ല; കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാവുക കെപിസിസി ഭാരവാഹിയായ മുൻ എംഎൽഎയോ? സുരേന്ദ്രന്റെ യാത്ര മഞ്ചേശ്വരത്തേക്കും; സുരേഷ് ഗോപിയും മത്സരിക്കും; വിനു മോഹനും കൃഷ്ണകുമാറും മത്സരിച്ചേക്കും; ബിജെപി പട്ടികയിൽ ഇടത് വലത് അസംതൃപ്തർ നിരവധി?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ മത്സരിക്കില്ലെന്ന് ഉറപ്പായി. ഇതോടെ കഴക്കൂട്ടത്ത് ബിജെപി സപ്രൈസ് സ്ഥാനാർത്ഥിയെ അവതരിപ്പിക്കും. ശോഭാ സുരേന് കഴക്കൂട്ടം നൽകില്ല. കെപിസിസി ഭാരവാഹിയാണ് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥിയെന്നാണ് സൂചന. മുൻ എംഎൽഎയായ ഈ നേതാവ് നാളെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. അതിന് ശേഷമാകും ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തു വരിക. എന്നാൽ ഈ വാർത്ത ഇപ്പോഴും ഈ നേതാവ് നിഷേധിക്കുകയാണ്. എന്നാൽ ബിജെപിക്കാർക്കിടയിൽ ഇദ്ദേഹമാണ് സ്ഥാനാർത്ഥിയെന്ന ചർച്ച സജീവവുമാണ്.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക വൈകാനുള്ള കാരണവും അസംതൃപ്തർ പാർട്ടി വിടുമെന്ന ആശങ്ക കാരണമാണ്. തിരുവനന്തപുരത്ത് നിന്നുള്ള ഈ നേതാവ് പക്ഷേ പട്ടികയിൽ തന്റെ പേരില്ലെന്ന് മനസ്സിലാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. അടുത്ത വിശ്വസ്തരോടും അനുയായികളോടും താനാകും കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥിയെന്ന് നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസും ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കെപിസിസി നേതാവും കളം മാറുന്നത്. സമാനമായ രീതിയിൽ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപി പട്ടികയിൽ ഉണ്ടാകുമെന്നാണ് സൂചന.
കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും. നേമത്തേക്ക് സുരേഷ് ഗോപിയും കുമ്മനവും പരിഗണിക്കപ്പെടുന്നു. പിപി മുകുന്ദനെ ഒരു മണ്ഡലത്തിലേക്കും പരിഗണിച്ചിട്ടുമില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റിൽ മൽസരിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണയ ചർച്ച പൂർത്തിയായി. പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നും ഡൽഹിയിൽ കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചകൾക്ക് ശേഷം കെ. സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിൽ നട്ടെല്ലുള്ള നേതാവാണ് കെ.മുരളീധരനെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. നേമത്ത് മൽസരിച്ച് ആത്മഹത്യയ്ക്ക് മുരളീധരൻ തുനിയില്ല. നേമത്ത് കോൺഗ്രസ് നടത്തുന്നത് നാടകമെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
സുരേഷ് ഗോപിയുടെ സീറ്റിൽ അന്തിമ സൂചനകൾ ബിജെപി പുറത്തു വിടുന്നില്ല. എങ്കിലും തൃശൂരാകും മത്സരിക്കുകയെന്നാണ് ലഭിക്കുന്ന സൂചന. നേമത്ത് കുമ്മനവും വട്ടിയൂർക്കാവിൽ വിവി രാജേഷും സ്ഥാനാർത്ഥിയാകും. തിരുവനന്തപുരത്ത് നടൻ കൃഷ്ണകുമാറിനാണ് സാധ്യത. കോവളത്ത് സീറ്റ് ഘടകകക്ഷിക്ക് നൽകാനും സാധ്യതയുണ്ട്. ഈ സീറ്റിന് വേണ്ടി വിഷ്ണുപുരം ചന്ദ്രശേഖരൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇക്കാര്യത്തിലും നാളെ മാത്രമേ തീരുമാനം ഉണ്ടാകൂ. അതിന് ശേഷമാകും പ്രഖ്യാപനം. ഓരോ മണ്ഡലത്തിലും മത്സരിക്കുന്നവരുടെ വ്യക്തമായ സൂചനകൾ അതാത് സ്ഥലത്തെ പ്രാദേശിക നേതാക്കൾക്ക് ഡൽഹിയിൽ നിന്ന് കിട്ടിയിട്ടുണ്ട്.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി വലിയ പ്രതീക്ഷകളാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ വിജയിച്ചതും 7 സീറ്റുകളിൽ രണ്ടാമത് എത്താനായതുമാണ് ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തുന്നത്. രുത്തരായ നേതാക്കളെ കൂടാതെ പൊതുസമ്മതരേയും ഇക്കുറി ബിജെപി രംഗത്ത് ഇറക്കുന്നുണ്ട്. സിനിമാ താരം വിനു മോഹൻ അടക്കമുള്ളവർ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കുന്ന സീറ്റുകളിൽ ഏറ്റവും ശക്തരായ നേതാക്കളെ തന്നെ കളത്തിൽ ഇറക്കാനാണ് നീക്കം. തിരുവനന്തപുരത്ത് നേമം കൂടാതെ കഴക്കൂട്ടത്തും പാലക്കാട്, കാസർകോട് ജില്ലകളിലടക്കം ചില സീറ്റുകളിൽ ബിജെപി വിജയം സ്വപ്നം കാണുന്നുണ്ട്.
ബിജെപിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ വിനു മോഹന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ബിജെപി വക്താവും യുവമോർച്ചാ നേതാവും ആയ സന്ദീപ് വാര്യരുടെ പേരാണ് കൊട്ടാരക്കരയിൽ ആദ്യം ഉയർന്ന് കേട്ടിരുന്നത്. എന്നാൽ സന്ദീപ് വാര്യരെ പാലക്കാട് ജില്ലയിലെ തൃത്താലയിലേക്ക് മാറ്റിയതായാണ് സൂചന. ഇക്കുറി സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃത്താല. കോൺഗ്രസിൽ നിന്ന് വിടി ബൽറാമും ഇടത് പക്ഷത്ത് നിന്ന് എംബി രാജേഷുമാണ് നേർക്ക് നേർ ഏറ്റുമുട്ടുന്നത്. ഈ സാഹചര്യത്തിലാണ് യുവനേതാവായ സന്ദീപ് വാര്യരെ ബിജെപി തൃത്താലയിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നത്.


