- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേപ്പിലെ താത്കാലിക നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് യുവമോർച്ച; കേപ്പ് ഡയറക്ടറെ യുവമോർച്ച ഉപരോധിച്ചു
കോഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എജ്യൂക്കേഷൻ ൽ റാങ്ക്‌ലിസ്റ്റ് നിലനിൽക്കുമ്പോൾ പിൻവാതിൽ നിയമനം നട ത്തുവാനുള്ള ശ്രമം യുവമോർച്ച ഉപരോധത്തെതുടർന്ന് നിർത്തിവച്ചു. മുഖ്യമന്ത്രി ചെയർമാനും സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർ ത്തിക്കുന്നതുമായിട്ടുള്ള ൽ റാങ്ക്‌ലിസ്റ്റ് നിലനിൽക്കുമ്പോൾതന്നെ താൽക്കാലിക ജീവനക്കാരെ നിയമിക്കുവാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്നു പറയുവാൻ മുഖ്യമന്ത്രി തയ്യാറാകണം. നിലവിൽ ഒഴിവുള്ള തസ്തികകൾ അടിയന്തിരമായി റിപ്പോർട്ട്‌ചെയ്യണം എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി താൻ ചെയർമാനായ സ്ഥാപനത്തിൽ മറ്റൊരു നീതി നടപ്പാക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു ആരോപിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റാങ്ക്‌ലിസ്റ്റ് നിലനിൽക്കുമ്പോൾ തന്നെ 59 താൽക്കാലിക ജീവനക്കാരെ ഇരു മുന്നണികളും ചേർന്ന് സ്ഥിരപ്പെടു ത്തുകയുായിരുന്നു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി.പ്രകാശ്ബാബു, വൈസ്പ്രസിഡന്റ് അഡ്വ. ആർ.എസ്.രാജീവ് എന്നിവർ കേപ്പ് ഡയറക്ടർ ഡോ. രവീന്ദ്രനു
കോഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എജ്യൂക്കേഷൻ ൽ റാങ്ക്‌ലിസ്റ്റ് നിലനിൽക്കുമ്പോൾ പിൻവാതിൽ നിയമനം നട ത്തുവാനുള്ള ശ്രമം യുവമോർച്ച ഉപരോധത്തെതുടർന്ന് നിർത്തിവച്ചു. മുഖ്യമന്ത്രി ചെയർമാനും സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർ ത്തിക്കുന്നതുമായിട്ടുള്ള ൽ റാങ്ക്‌ലിസ്റ്റ് നിലനിൽക്കുമ്പോൾതന്നെ താൽക്കാലിക ജീവനക്കാരെ നിയമിക്കുവാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്നു പറയുവാൻ മുഖ്യമന്ത്രി തയ്യാറാകണം. നിലവിൽ ഒഴിവുള്ള തസ്തികകൾ അടിയന്തിരമായി റിപ്പോർട്ട്‌ചെയ്യണം എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി താൻ ചെയർമാനായ സ്ഥാപനത്തിൽ മറ്റൊരു നീതി നടപ്പാക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു ആരോപിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റാങ്ക്‌ലിസ്റ്റ് നിലനിൽക്കുമ്പോൾ തന്നെ 59 താൽക്കാലിക ജീവനക്കാരെ ഇരു മുന്നണികളും ചേർന്ന് സ്ഥിരപ്പെടു ത്തുകയുായിരുന്നു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി.പ്രകാശ്ബാബു, വൈസ്പ്രസിഡന്റ് അഡ്വ. ആർ.എസ്.രാജീവ് എന്നിവർ കേപ്പ് ഡയറക്ടർ ഡോ. രവീന്ദ്രനുമായി നടത്തിയ ചർച്ചയിൽ താത്കാലിക നിയമനം നിർത്തിവെക്കാമെന്ന് ഉറപ്പുനൽകി. ഉപരോധസമരത്തിന് ജില്ലാ ജനറൽസെക്രട്ടറിമാരായ അനുരാജ്, ചന്ദ്രകിരൺ, മണവാരി രതീഷ്, അഡ്വ. രഞ്ജിത്ചന്ദ്രൻ കരമന പ്രവീൺ,ബി.ജി.വിഷ്ണു, ഉണ്ണിക്കണ്ണൻ, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
മ്യൂസിയത്തുനിന്ന് നടന്ന പ്രതിഷേധമാർച്ചിന് ജില്ലാ നേതാക്കളായ അരുവിക്കര വിഷ്ണു, രഞ്ജിത്ത്, അഖിൽ, ചന്തു, അനന്തു വിജയ് എന്നിവർ നേതൃത്വം നൽകി. പ്രകടനം മസ്‌കറ്റ് ഹോട്ടലിന് മുമ്പിൽ പൊലീസ് തടഞ്ഞു.