- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ണ ഹസാരെയെ 'കൊന്ന്' ബിജെപിയുടെ പരസ്യം; അഴിമതിവിരുദ്ധ പോരാളിയെ പരിഹസിച്ച നേതാക്കൾ മാപ്പു പറയണമെന്ന് അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ ഭാഗമായി അണ്ണ ഹസാരെ മരിച്ചതായി ചിത്രീകരിച്ച് ബിജെപി പുറത്തിറക്കിയ പരസ്യം വിവാദത്തിൽ. ഗാന്ധിയനും അഴിമതി വിരുദ്ധ പോരാളിയുമായ അണ്ണാ ഹസാരെ മരിച്ചതായി ചിത്രീകരിച്ചു പരസ്യം ഇറക്കിയ ബിജെപിയുടെ നടപടിക്കെതിരെ ആം ആദ്മി പാർട്ടി രൂക്ഷവിമർശനവുമായി രംഗത്തെി. ആം ആദ്മി കൺവീനറും പാർട്ടിയ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ ഭാഗമായി അണ്ണ ഹസാരെ മരിച്ചതായി ചിത്രീകരിച്ച് ബിജെപി പുറത്തിറക്കിയ പരസ്യം വിവാദത്തിൽ. ഗാന്ധിയനും അഴിമതി വിരുദ്ധ പോരാളിയുമായ അണ്ണാ ഹസാരെ മരിച്ചതായി ചിത്രീകരിച്ചു പരസ്യം ഇറക്കിയ ബിജെപിയുടെ നടപടിക്കെതിരെ ആം ആദ്മി പാർട്ടി രൂക്ഷവിമർശനവുമായി രംഗത്തെി.
ആം ആദ്മി കൺവീനറും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ അരവിന്ദ് കേജ്‌രിവാളും കോൺഗ്രസും തമ്മിലുള്ള കൂട്ടുകെട്ടു പരാമർശിച്ചാണ് പോസ്റ്റർ ഇറക്കിയത്. ഹസാരെയുടെ പ്രവർത്തനങ്ങൾക്ക് വിരുദ്ധമായി കേജ്‌രിവാൾ പ്രവർത്തിക്കുന്നുവെന്ന് ചിത്രീകരിക്കാനാണ് അദ്ദേഹത്തിന്റെ ചിത്രത്തിൽ മാലയിട്ടതു വഴി ബിജെപി ശ്രമിച്ചത്. ഇതിൽ പിന്നിലെ ചുവരിൽ അണ്ണ ഹസാരെയുടെ ചിത്രം മാലയിട്ട് തൂക്കിയിട്ടുണ്ട്. ഇതാണ് വിവാദമായത്.
ഹസാരയെ മോശമായി ചിത്രീകരിച്ച ബിജെപി മാപ്പു പറയണമെന്ന് കേജ്‌രിവാൾ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 1948ൽ ഇതേ ദിവസമാണ് ഗാന്ധിജിയെ ഗോഡ്‌സെ കൊലപ്പെടുത്തിയത്. ഇപ്പോഴിതാ ബിജെപി അണ്ണാ ഹസാരെയെ കൊന്നിരിക്കുന്നുവെന്ന് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. ജീവിച്ചിരിക്കുന്ന ആളെ കൊന്ന ബിജെപി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് അരവിന്ദ് കേജ്‌രിവാളുമായി അണ്ണാ ഹസാരെ പിരിഞ്ഞത്. തുടർന്ന്, തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ തന്റെ പേരോ ചിത്രമോ ഉപയോഗിക്കരുതെന്ന് എ.എ.പിയോട് ഹസാരെ കർശനമായി നിർദ്ദേശിച്ചിരുന്നു. ഫെബ്രുവരി ഏഴിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്.
അതിനിടെ, ലോക്‌സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച ആം ആദ്മി നേതാവ് എസ് കുൽക്കർണി ബിജെപിയിൽ ചേർന്നു. നാളെ ഡൽഹിയിൽ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് കുൽക്കർണി അറിയിച്ചു.