മാഹിയിലെ സിപിഎം നേതാവ് ബാബുവിനെ വധിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ കസ്റ്റഡിയിൽ. സ്വന്തം വിവാഹത്തിനായി പുറപ്പെടാൻ ഒരുങ്ങവേ പാനൂർ ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷിനെയാണ് പുതുച്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജറിന്റഖെ വിവാഹമായിരുന്നു ഇന്ന്. വരനും സംഘവും വിവാഹ സ്ഥലത്തേക്ക് പുറപ്പെടാൻ ഒരുങ്ങവേയാണ് പുതുച്ചേരി പൊലീസ് എത്തി ജെറിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോയത്. ഇതോടെ വിവാഹം മുടങ്ങി.

മാഹിയിൽ ഇരട്ടകൊലപാതകത്തിലെ ആദ്യ അറസ്റ്റാണിത്. സിപിഎം നേതാവ് ബാബുവിന്റേയും ബിജെപി നേതാവ് ഷമോജിന്റെയും മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ആദ്യത്തെ അറസ്റ്റാണ് ഇന്ന് നടന്നത്. പുതുച്ചേരി, കേരള പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ പുതുച്ചേരി പൊലീസാണ് ഇന്ന് രാവിലെ ജെറിനെ കസ്റ്റഡിയിൽ എടുത്തത്.

വിവാഹ ദിവസം തന്നെ ജെറിനെ അറസ്റ്റ് ചെയ്തതോടെ ഇയാളുടെ ബന്ധുക്കളും രോഷാകുലരായി. ഇവർ പള്ളൂർ പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിക്കുകയാണ്. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെയും ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെയും ഘാതകരെ തിരഞ്ഞുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. വിവരങ്ങൾ പരസ്പരം കൈമാറിയാണ് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് അന്വേഷണം തുടരുന്നത്.

ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയൻ പൂവച്ചേരിയെ പള്ളൂർ പൊലീസ് ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. ബാബുവിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയതായി സംശയം തോന്നിയതാണ് ചോദ്യം ചെയ്യാൻ കാരണം. ഷമേജിന്റെ കൊലപാതകം അന്വേഷിക്കുന്ന കേരള പൊലീസ് ഇതിനോടകം ഇരുപത് പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.

കൊലപാതകം നടന്ന പ്രദേശത്തെ സിസിടിവി ദൃശങ്ങളും ശേഖരിച്ചിട്ടുണ്ട്. ഫോൺ രേഖകളും പരിശോധിക്കുന്നുണ്ട്. ബാബുവിന്റെ വിലാപയാത്രയ്‌ക്കെത്തിയവർ പുതുച്ചേരി പൊലീസിന്റെ വാഹനം കത്തിച്ച കേസിലും ആരെയും പിടികൂടിയിട്ടില്ല. അതേസമയം ബാബുവിന്റെ മരണത്തിൽ ജെറിന് കൃത്യമായ പങ്കുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ജെറിനെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

കേരള-പുതുച്ചേരി പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നതെങ്കിലും കേരളാ പൊലീസിനെ പോലും അറിയിക്കാതെയാണ് പുതുച്ചേരി പൊലീസ് ജെറിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇന്ന് വിവാഹം നടക്കാനിരിക്കെ ദിവസങ്ങൾക്ക് മുമ്പായിരുന്നു സിപിഎം പ്രവർത്തകനായ ബാബുവിന്റെ കൊലപാതകം.

ഇക്കഴിഞ്ഞ മെയ് എട്ടിനാണ് സിപിഎം പ്രവർത്തകനായ ബാബുവും അതിന് പിന്നാലെ ബിജെപി പ്രവർത്തകനായ ഷമേജും കൊല്ലപ്പെുന്നത്. ബിജെപി ആർഎസ്എസ് നേതൃത്വ്തതിന്റെ കണ്ണിലെ കരടായിരുന്നു ബാബു കണ്ണിപ്പൊയില്ഡ, സംഘാടക മികവിലും അണികളെ പ്രതിരോധത്തിന് നയിക്കുന്നതിലും മുൻ നിരക്കാരനായിരുന്നു ബാബു. മുൻ മാഹി നഗരസഭാ കൗൺസിലർ കൂടിയായിരുന്ന ബാബു കണ്ണിപ്പൊയിലാണ് ആദ്യം കൊല്ലപ്പെട്ടത് പിന്നാലെ 20 മിനിട്ട്ുകൾക്ക് ശേഷം ആയുധധാരികളായി എത്തിയ സംഘം ആർഎസ്എസ് പ്രവർത്തകനായ ന്യൂ മാഹി പെരിങ്ങാടിയിലെ യു.സി ഷമേജിനെയും ആക്രമിച്ചു കൊലപ്പെടുത്തി.