- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്: പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും വരുന്ന യു.എൻ. ജനറൽ അസംബ്ലിയിൽ ഈ വിഷയം ഉന്നയിക്കുമെന്നും ബിജെപി. ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. ഉറിയിൽ കരസേനയുടെ ബേസ് ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാം മാധവിന്റെ പ്രതികരണം. സെപ്റ്റംബർ 23 മുതൽ 25വരെ കോഴിക്കോട് നടക്കുന്ന ബിജെപി. ദേശീയ കൗൺസിൽ യോഗത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ഭീകരപ്രവർത്തനത്തിന്റെ കേന്ദ്രമായി പാക്കിസ്ഥാൻ മാറിയിരിക്കുകയാണ്. ലോകത്ത് നടക്കുന്ന ഭൂരിപക്ഷം ഭീകരാക്രമങ്ങളുടെയും ഉറവിടം പാക്കിസ്ഥാനാണ്. ലോകം പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

Next Story