റായ്പൂർ: ഛത്തീസ്‌ഗഢിലെ മുന്മന്ത്രിയും ബിജെപി എംഎൽഎയുമായ ബ്രിജ്മോഹൻ അഗർവാളിന്റെ അംഗരക്ഷകൻ സ്വയം വെടിവച്ച് മരിച്ചു. 36കാരനായ കോൺസ്റ്റബിൾ വിശ്വംഭർ റാത്തോഡാണ് മരിച്ചത്. രാവിലെ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നെന്ന് സ്റ്റേഷൻ ഓഫീസർ ആർകെ മിശ്ര പറഞ്ഞു.

മധ്യപ്രദേശ് സ്വദേശിയാണ് വിശ്വംഭർ റാത്തോഡ്. കഴിഞ്ഞ എട്ടുവർഷമായി എംഎൽഎയുടെ അംഗരക്ഷകനായിരുന്നു ഇദ്ദേഹം. നഗരത്തിലെ ശാന്തിനഗർ പ്രദേശത്തായിരുന്നു താമസം.

ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഫോടകവസ്തു വിദഗ്ധരും സ്ഥലത്തെത്തി പരിധോധന നടത്തി. ഇയാളുടെ മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.