അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം ആഘോഷിക്കുന്ന കേരളത്തിലെ സിപിഎം പ്രവർത്തകരെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ബൈഡൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതിൽ ഇടതുപക്ഷാനുകൂലികൾ സന്തോഷിക്കുന്നത് കണ്ടാൽ 'അടുത്ത ഹോം സെക്രട്ടറി പദം സിപിഎമ്മിന് നൽകാമെന്ന് ബൈഡൻ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നല്ലോ' എന്നായിരുന്നു ബിജെപി നേതാവിന്റെ പരിഹസം. 'അവിടെ അരു വന്നാലും നിങ്ങൾക്ക് കുമ്പിളിൽ തന്നെയല്ലേ കഞ്ഞി'യെന്നും അദ്ദേഹം തന്റെ ഫേസ്‍ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്. ട്രംപ് മാറി ബൈഡൻ വന്നാലും ഇന്ത്യാ അമേരിക്ക മാറ്റമുണ്ടാകാൻ ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നും സന്ദീപ് തന്റെ കുറിപ്പിൽ പറയുന്നു.

സന്ദീപ് വചസ്പതിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ചുവടെ:

'കമ്മികളുടെ സന്തോഷം കണ്ടാൽ അടുത്ത ഹോം സെക്രട്ടറി പദം സിപിഎമ്മിന് നൽകാമെന്ന് ബൈഡൻ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നല്ലോ? അതോ കമലേച്ചി വൈസ് പ്രസിഡൻറ് ആയതുകൊണ്ടാണോ?

അല്ല ചങ്ങായിമാരെ അവിടെ അരു വന്നാലും നിങ്ങൾക്ക് കുമ്പിളിൽ തന്നെയല്ലേ കഞ്ഞി. പിന്നെന്തിനാണ് ഈ തുള്ളൽ. ട്രംപ് മാറി ബൈഡൻ വന്നാലും ഇന്ത്യാ അമേരിക്ക ബന്ധത്തിൽ കാര്യമായ ഒരു മാറ്റവും ഉണ്ടാകാൻ സാധ്യതയില്ല. മോദി വിളിച്ചാൽ ഒരു പക്ഷെ 'ജോ'യുടെ ആദ്യ വിദേശ പര്യടനം തന്നെ ഇന്ത്യയിലേക്ക് ആയിരിക്കും. അപ്പോഴും കൊലയാളി അമേരിക്കൻ പ്രസിഡന്റിന് ഗോ ബാക്ക് വിളിയുമായി നിങ്ങൾ ഉണ്ടാകണം. അത് കാണാൻ കാത്തിരിക്കുന്നു.'

 

കമ്മികളുടെ സന്തോഷം കണ്ടാൽ അടുത്ത ഹോം സെക്രട്ടറി പദം സിപിഎമ്മിന് നൽകാമെന്ന് ബൈഡൻ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നല്ലോ? അതോ...

Posted by Sandeep Vachaspati on Saturday, November 7, 2020