- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാ..പന്ന..താ... കാശ് തന്നില്ലേൽ കാണിച്ചു തരാം; പിരിവിനായി 5000 രൂപ ചോദിച്ചിട്ട് 3000 മാത്രം നൽകിയ വ്യാപാരിയെ കൊല്ലത്തെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയത് ഇങ്ങനെ; അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായതോടെ ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെ സസ്‌പെന്റ് ചെയ്ത് ബിജെപി
കൊല്ലം: പിരിവ് നൽകാതിരുന്ന വ്യാപാരിയെ ഭീഷണി പ്പെടുത്തി ബിജെപി നേതാവ് സംസാരിക്കുന്ന ശബ്ദരേഖ പുറത്തു വന്നതോടെ ബിജെപി വെട്ടിലായി. ബിജെപിയിലെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെയാണ് സംഭവവും പുറത്തുവന്നത്. ഇതോടെ ആരോപണ വിധേയനായ നേതാവിനെ സസ്‌പെന്റ് ചെയ്ത് ബിജെപി തടി രക്ഷിച്ചു. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷാണ് വ്യാപാരിയെ ഭീഷണിപ്പെടുത്തി പിരിവു ചോദിച്ചത്. ചവറയിലുള്ള വ്യാപാരിയെയാണ് സുഭാഷ് ഭീഷണിപ്പെടുത്തിയത്. 5000 രൂപ ചോദിച്ചിട്ട് നൽകാതിരുന്ന സാഹചര്യത്തിലാണ് വ്യാപാരിയെ സുഭാഷ് ഭീഷണിപ്പെടുത്തിയത്. ഇയാൾ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ബിജെപി സ്റ്റേറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിനോട് അനുബന്ധിച്ച് നടന്ന സംഭവമാണെന്ന് ശബ്ദരേഖയിൽ നിന്നും മനസ്സിലാക്കാൻ പറ്റും. 5000 രൂപ പിരിവ് എഴുതിയ പാർട്ടി നേതാക്കൾക്ക് 3000 രൂപ മാത്രമേ നൽകാൻ കഴിയൂ എന്ന് വ്യാപാരി പറഞ്ഞതോടെയാണ് ഭീഷണിപ്പെടുത്തിയതും അസഭ്യം പറഞ്ഞതും. ബിജെപി ജില
കൊല്ലം: പിരിവ് നൽകാതിരുന്ന വ്യാപാരിയെ ഭീഷണി പ്പെടുത്തി ബിജെപി നേതാവ് സംസാരിക്കുന്ന ശബ്ദരേഖ പുറത്തു വന്നതോടെ ബിജെപി വെട്ടിലായി. ബിജെപിയിലെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെയാണ് സംഭവവും പുറത്തുവന്നത്. ഇതോടെ ആരോപണ വിധേയനായ നേതാവിനെ സസ്‌പെന്റ് ചെയ്ത് ബിജെപി തടി രക്ഷിച്ചു. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷാണ് വ്യാപാരിയെ ഭീഷണിപ്പെടുത്തി പിരിവു ചോദിച്ചത്.
ചവറയിലുള്ള വ്യാപാരിയെയാണ് സുഭാഷ് ഭീഷണിപ്പെടുത്തിയത്. 5000 രൂപ ചോദിച്ചിട്ട് നൽകാതിരുന്ന സാഹചര്യത്തിലാണ് വ്യാപാരിയെ സുഭാഷ് ഭീഷണിപ്പെടുത്തിയത്. ഇയാൾ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ബിജെപി സ്റ്റേറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിനോട് അനുബന്ധിച്ച് നടന്ന സംഭവമാണെന്ന് ശബ്ദരേഖയിൽ നിന്നും മനസ്സിലാക്കാൻ പറ്റും. 5000 രൂപ പിരിവ് എഴുതിയ പാർട്ടി നേതാക്കൾക്ക് 3000 രൂപ മാത്രമേ നൽകാൻ കഴിയൂ എന്ന് വ്യാപാരി പറഞ്ഞതോടെയാണ് ഭീഷണിപ്പെടുത്തിയതും അസഭ്യം പറഞ്ഞതും.
ബിജെപി ജില്ലാ നേതാവ് എന്ന നിലയിലാണ് സുഭാഷ് സ്വയം പരിചയപ്പെടുത്തിയാണ് നേതാവ് സംസാരിച്ചു തുടങ്ങുന്നത്. കഴിഞ്ഞ സ്റ്റേറ്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് 5000 രൂപ പിരിവ് എഴുതിയെന്നും ആ തുക കിട്ടിയില്ലെന്നും ശബ്ദരേഖയിൽ നേതാവ് പറയുന്നു. എന്നാൽ ഇത്രയും തുക നൽകാൻ കഴിയില്ലെന്നും 3000 രൂപ നൽകാമെന്നും വ്യാപാരി എന്നു കരുതുന്നയാൾ മറുപടി പറഞ്ഞു. സാമാന്യ മര്യാദയോടെ പിരിവെഴുതണമെന്നും എല്ലായ്‌പ്പോഴും പിരിവ് നൽകുന്നതാണെന്നും അതിനാൽ അത്രയും തുക നൽകാൻ കഴിയില്ലെന്നും അറിയിച്ചതോടെ നേതാവിന്റെ തനി സ്വരൂപം പുറത്ത് വന്നു.
ടാ..പന്ന....താ... കാശ് തന്നില്ലേൽ കാണിച്ചു തരുമെന്നും നിനക്കിട്ട് പണി മേടിക്കുമെന്നും ഭീഷണിപ്പെടുത്തി കേട്ടാൽ അറയ്ക്കുന്ന അസഭ്യ വാക്കുകൾ പ്രയോഗിക്കുകയായിരുന്നു. സംഭവത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ ബിജെപി പ്രതിരോധത്തിലായി. ഇതോടെയാണ് ആരോപണ വിധേയനായ നേതാവിനെ സസ്‌പെന്റ് ചെയ്തുള്ള നടപടി ബിജെപി നേതാവ് സ്വീകരിച്ചത്.