- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നബിയുടെ സന്ദേശങ്ങളാണ് സ്വച്ഛ് ഭാരത് അഭിയാനും ബേട്ടി ബച്ചാവോയും; ഇസ്ലാം മതം അംഗീകരിക്കുന്നതെല്ലാം മോദി നടപ്പാക്കുന്നുവെന്ന് ബിജെപി നേതാവ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്നത് നബി വചനങ്ങളാണെന്ന് ബിജെപി നേതാവ്. സ്വച്ഛ് ഭാരത് അഭിയാൻ, ബേട്ടി ബച്ചാവോ എന്നീ പദ്ധതികൾ മുഹമ്മദ് നബിയുടെ സന്ദേശങ്ങളാണെന്ന ബിജെപി മൈനോറിറ്റി മോർച്ച പ്രസിഡന്റ് സിദ്ദീഖി പറഞ്ഞു.വൃത്തി ഇസ്ലാമിന്റെ അവിഭാജ്യഘടകമാണ്, എന്നാൽ ഇത്രയും വർഷമായി ശുചിത്വത്തിനായി ഒരു ദേശീയ കാമ്പയിൻ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശുദ്ധി വിശ്വാസത്തിന്റെ പകുതിയെന്നാണ് പ്രവാചകൻ പഠിപ്പിച്ചിരുക്കുന്നത്. ഇപ്പോൾ പ്രധാനമന്ത്രി കൊണ്ടുവന്ന മാറ്റം കാണുക, ഇസ്ലാം മതം അംഗീകരിക്കുന്ന എല്ലാ കാര്യങ്ങളും മോദി നടപ്പാക്കുന്നുവെന്ന് 'സ്വച്ഛ് ഭാരത് അഭിയാ'നെ അടിസ്ഥാനമാക്കി അദ്ദേഹം പറഞ്ഞു.പ്രവാചകന്റെ കാലത്ത് ജീവനോടെ പെൺമക്കളെ മണ്ണിൽ കുഴിച്ചുമൂടിയിരുന്നു. ഗർഭപാത്രത്തിൽ വച്ച് കൊല്ലാറുമുണ്ടായിരുന്നു.
ഈ ലോകത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്നാണ് പ്രവാചകൻ ജനങ്ങളോട് പറഞ്ഞിരുന്നത്. പെൺകുഞ്ഞുങ്ങളെ കൊല്ലുന്നതിന് എതിരെ ശക്തമായ ഭാഷയിലാണ് ഖുർആൻ സംസാരിക്കുന്നത്. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന പേരിൽ ഒരു ക്യാംപയിൻ ആരംഭിച്ചത് പ്രധാനമന്ത്രിയാണ്, അത് പെൺകുട്ടികളെ രക്ഷിക്കാൻ മാത്രമല്ല, അവർക്ക് വിദ്യാഭ്യാസം നൽകാനും ഊന്നൽ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ