- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി പുനഃസംഘടനയിലെ അതൃപ്തി പുകയുന്നു; കോർകമ്മറ്റി യോഗം ബഹിഷ്‌കരിച്ച് ഒരു വിഭാഗം നേതാക്കൾ; എ എൻ രാധാകൃഷ്ണനും എം ടി രമേശും എത്തിയില്ല; 'ശുദ്ധീകരണ പ്രക്രിയ' തിരിച്ചടിച്ചതിന്റെ ആശങ്കയിൽ നേതൃത്വം

കൊച്ചി: ബിജെപി സംസ്ഥാന നേതൃ പുനഃസംഘടനയുടെ അതൃപ്തി പുകയുന്നു. കോർകമ്മറ്റി യോഗത്തിൽ നിന്ന് ഒരു വിഭാഗം നേതാക്കൾ വിട്ടു നിൽക്കുകയാണ്. എ എൻ രാധാകൃഷ്ണൻ, എംടി രമേശ് എന്നിവരാണ് ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്നത്. അതേസമയം, പി കെ കൃഷ്ണദാസ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ബിജെപി സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിച്ചതിന് പിന്നാലെ ഉടലെടുത്ത അതൃപ്തി പരസ്യമാക്കിയാണ് പാർട്ടി നേതാക്കൾ നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് കോർകമ്മിറ്റി യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നത്. സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷിന്റെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ കേരള പ്രഭാരി സിപി രാധാകൃഷ്ണനും പങ്കെടുക്കുന്നുണ്ട്.
നേരത്തെ ബിജെപിയുടെ ചാനൽ ചർച്ചാ പാനലിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും സംസ്ഥാന നേതാക്കൾ പുറത്തുപോയിരുന്നു. പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ, എം എസ് കുമാർ എന്നിവരാണ് ഗ്രൂപ്പിൽ നിന്ന് സ്വയം പുറത്തുപോയത്. തുടർന്ന് അച്ചടക്ക ലംഘനത്തിന് കടുത്ത നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടിയും വന്നു.പിന്നാലെയാണ് കോർകമ്മിറ്റി യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ അടിസ്ഥാനത്തിൽ ശുദ്ധീകരണ പ്രക്രിയയിലാണ് ബിജെപി. എന്നാൽ ഒരു വിഭാഗം നേതാക്കൾ കോർകമ്മിറ്റി യോഗം തന്നെ ബഹിഷ്‌കരിച്ച് രംഗത്ത് എത്തിയത് നേതാക്കളെ വെട്ടിലാക്കിയിട്ടുണ്ട്.
കെ സുരേന്ദ്രനിൽ വിശ്വാസമർപ്പിച്ച് കേന്ദ്ര നേതൃത്വം മുന്നോട്ട് നീങ്ങുമ്പോൾ ബഹിഷ്‌കരിച്ചും വിയോജിപ്പ് പ്രകടിപ്പിച്ചും നേതാക്കൾ രംഗത്ത് എത്തുന്നത് സംസ്ഥാന നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ അടിസ്ഥാനത്തിൽ ശുദ്ധീകരണ പ്രക്രിയയിലാണ് ബിജെപി. ഈ സാഹചര്യം മുൻനിർത്തി പാർട്ടിയെ ശക്തിപ്പെടുത്താനും പ്രവർത്തനം മെച്ചപ്പെടുത്താനും താഴെ തട്ടിൽ സമഗ്രമായ അഴിച്ചു പണി വേണമെന്നും നിയോജക മണ്ഡലം കമ്മറ്റികൾ വിഭജിക്കണം എന്നുമാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. ഇതിന് കേന്ദ്രനേതൃത്വം അംഗീകാരം നൽകിയിട്ടുണ്ട്. പ്രഭാരി മാർ, ബൂത്ത് തല ഇൻ ചാർജുമാർ എന്നിവർക്കും മാറ്റം വരുത്താനാണ് ലക്ഷ്യമിടുന്നത്.


