- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയുടെ യാത്രയ്ക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളെ ഇറക്കുന്നത് നല്ല കാര്യം; അവർക്ക് വെളിമ്പ്രദേശത്ത് പോകാതെ ശൗചാലയസൗകര്യം കേരളത്തിൽ ലഭിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ; വേങ്ങരയിൽ ലീഗിന് കനത്ത തിരിച്ചടി ലഭിക്കുകയെന്നും കോടിയേരി
തിരുവനന്തപുരം: ബിജെപിയുടെ യാത്രക്കായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളെയാണ് ഇറക്കുന്നത് നല്ലകാര്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകഷ്ണൻ. അവർക്ക് വെളിം പ്രദേശത്ത് പോകാതെ ശൗചാലയങ്ങളിൽ പോകാനുള്ള സൗകര്യം കേരളത്തിൽ ലഭിക്കുമെന്നും കോടിയേരി പറഞ്ഞു. ഇവിടുത്തെ നേതാക്കൾക്ക് മുഖം നഷ്ടപ്പെട്ടതിനാലാണ് പുറത്ത് നിന്ന് ആളെ ഇറക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വേങ്ങരക്കാര്യം സംവാദ പരിപാടിയിൽ സംസാരിക്കുവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വേങ്ങരയിലെ തിരഞ്ഞെടുപ്പ് യുഡിഎഫ് വരുത്തിവെച്ചതാണെന്നും കോടിയേരി കുറ്റപ്പെടുത്തി. വേങ്ങരയിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുകയെന്നും ഇതിൽ ലീഗിന് കനത്ത തിരിച്ചടിയായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷത്തിന് വലിയ പിന്തുണ നൽകുന്ന പാർട്ടിയാണ് സി.പി.എം. അത് വേങ്ങരയിലെ ജനങ്ങൾ തിരിച്ചറിയും. പ്രവാസികൾക്ക് ഏറെ സ്വാധീനമുള്ള സ്ഥലമാണ് വേങ്ങര. പ്രവാസി ക്ഷേമത്തിനായി എൽഡിഎഫ് സർക്കാർ ചെയ്യുന്നത് പ്രവാസികൾ ത
തിരുവനന്തപുരം: ബിജെപിയുടെ യാത്രക്കായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളെയാണ് ഇറക്കുന്നത് നല്ലകാര്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകഷ്ണൻ. അവർക്ക് വെളിം പ്രദേശത്ത് പോകാതെ ശൗചാലയങ്ങളിൽ പോകാനുള്ള സൗകര്യം കേരളത്തിൽ ലഭിക്കുമെന്നും കോടിയേരി പറഞ്ഞു. ഇവിടുത്തെ നേതാക്കൾക്ക് മുഖം നഷ്ടപ്പെട്ടതിനാലാണ് പുറത്ത് നിന്ന് ആളെ ഇറക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വേങ്ങരക്കാര്യം സംവാദ പരിപാടിയിൽ സംസാരിക്കുവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വേങ്ങരയിലെ തിരഞ്ഞെടുപ്പ് യുഡിഎഫ് വരുത്തിവെച്ചതാണെന്നും കോടിയേരി കുറ്റപ്പെടുത്തി. വേങ്ങരയിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുകയെന്നും ഇതിൽ ലീഗിന് കനത്ത തിരിച്ചടിയായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷത്തിന് വലിയ പിന്തുണ നൽകുന്ന പാർട്ടിയാണ് സി.പി.എം. അത് വേങ്ങരയിലെ ജനങ്ങൾ തിരിച്ചറിയും. പ്രവാസികൾക്ക് ഏറെ സ്വാധീനമുള്ള സ്ഥലമാണ് വേങ്ങര. പ്രവാസി ക്ഷേമത്തിനായി എൽഡിഎഫ് സർക്കാർ ചെയ്യുന്നത് പ്രവാസികൾ തിരിച്ചറിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി ക്ഷേമനിധി പോലുള്ള പദ്ധതി എൽ.ഡിഎഫ് നടപ്പാക്കിയതാണ്. 500 രൂപയിൽ വി എസ് സർക്കാർ ആരംഭിച്ച ഈ പദ്ധതി പിണറായി സർക്കാർ 2000 രൂപയായി ഉയർത്തിയെന്നും കോടിയേരി പറഞ്ഞു.
യുഡിഎഫ് രാഷ്ട്രീയമായും സംഘടനാപരമായും തകർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രദമായ പ്രതിപക്ഷമാകാൻ പോലും ഇവർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.