- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇതുപോലെ തെമ്മാടിത്തം കാണിക്കുന്ന റൗഡിയായ ഗുണ്ടയായ മുഖ്യമന്ത്രി മുൻപ് കേരളത്തിൽ ഉണ്ടായിട്ടുണ്ടോ? അമിത് ഷായെ പറ്റി തനിക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ത്രിപുരയിലെ നൃപൻ ചക്രവർത്തിയോട് ചോദിച്ച് നോക്ക്; എം.എം.മണി ജാരസന്തതിയെന്നും എ.എൻ.ഗോപാലകൃഷ്ണൻ; മനോജ് എബ്രഹാം എന്ന പൊലീസ് നായയാണ് ശബരിമലയിൽ അക്രമം ഉണ്ടാക്കിയതെന്ന് ബി.ഗോപാലകൃഷ്ണൻ; മുഖ്യമന്ത്രിക്കും പൊലീസിനുമെതിരായ ബിജെപി നേതാക്കളുടെ പ്രസംഗം വിവാദമാകുന്നു
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എം.എം.മണി, ഐജി മനോജ് എബ്രഹാം എന്നിവരെ കടുത്ത ഭാഷയിൽ വിമർശിച്ചും അധിക്ഷേപിച്ചും ബിജെപി നേതാക്കൾ. ശബരിമല വിവാദവുമായി ബന്ധപ്പെട്ടാണ് വിമർശനം. പൊലീസ് നടപടിക്കെതിരെ കോട്ടയം എസ്‌പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് നേതാക്കളായ എ.എൻ.രാധാകൃഷ്ണനും ബി.ഗോപാലകൃഷ്ണനും ആഞ്ഞടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ റൗഡിയാണെന്നും മന്ത്രി മണി ജാരസന്തതി ആണെന്നുമാണ് പ്രസംഗത്തിൽ രാധാകൃഷണൻ അധിക്ഷേപിച്ചു. 'കേരളത്തിലെ മുഖ്യമന്ത്രി കുറച്ചു ദിവസങ്ങളായി എല്ലാ ജില്ലകളിലും നടന്ന് അയ്യപ്പ ഭക്തന്മാരെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രി മാടമ്പിയെ പോലെയാണ് കേരള ജനതയോട് പെരുമാറുന്നത്. ഏതാണ്ട് 3500 ആളുകളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ശബരിമലയിൽ 25000 പൊലീസുകാരെ വിന്യാസിക്കുമെന്നാണ് പൊലീസ് പറയുന്നത്. കേരളത്തിലെ മഖ്യമന്ത്രിയെന്ന് പറയുമ്പോൾ അയാൾടെ ധാരണ അയാൾ ഇറങ്ങിയാൽ കേരളം മുഴുവൻ കുലുങ്ങുമെന്നാണ് ആരെയാണ് ഇയാൾ പേടിപ്പിക്കാൻ നോക്കുന്നത്. ഇയാളെ ആർക്കാണ് പേടി. ഈ പൊലീസുകാരെ മുന
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എം.എം.മണി, ഐജി മനോജ് എബ്രഹാം എന്നിവരെ കടുത്ത ഭാഷയിൽ വിമർശിച്ചും അധിക്ഷേപിച്ചും ബിജെപി നേതാക്കൾ. ശബരിമല വിവാദവുമായി ബന്ധപ്പെട്ടാണ് വിമർശനം. പൊലീസ് നടപടിക്കെതിരെ കോട്ടയം എസ്‌പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് നേതാക്കളായ എ.എൻ.രാധാകൃഷ്ണനും ബി.ഗോപാലകൃഷ്ണനും ആഞ്ഞടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ റൗഡിയാണെന്നും മന്ത്രി മണി ജാരസന്തതി ആണെന്നുമാണ് പ്രസംഗത്തിൽ രാധാകൃഷണൻ അധിക്ഷേപിച്ചു.
'കേരളത്തിലെ മുഖ്യമന്ത്രി കുറച്ചു ദിവസങ്ങളായി എല്ലാ ജില്ലകളിലും നടന്ന് അയ്യപ്പ ഭക്തന്മാരെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രി മാടമ്പിയെ പോലെയാണ് കേരള ജനതയോട് പെരുമാറുന്നത്. ഏതാണ്ട് 3500 ആളുകളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ശബരിമലയിൽ 25000 പൊലീസുകാരെ വിന്യാസിക്കുമെന്നാണ് പൊലീസ് പറയുന്നത്. കേരളത്തിലെ മഖ്യമന്ത്രിയെന്ന് പറയുമ്പോൾ അയാൾടെ ധാരണ അയാൾ ഇറങ്ങിയാൽ കേരളം മുഴുവൻ കുലുങ്ങുമെന്നാണ് ആരെയാണ് ഇയാൾ പേടിപ്പിക്കാൻ നോക്കുന്നത്. ഇയാളെ ആർക്കാണ് പേടി. ഈ പൊലീസുകാരെ മുന്നിൽ നിർത്തി അയാൾ എന്താണ് കാണിക്കുന്നത്. ഇതുപോലെ തെമ്മാടിത്തം കാണിക്കുന്ന റൗഡിയായ ഗുണ്ടയായ മുഖ്യമന്ത്രി മുൻപ് കേരളത്തിൽ ഉണ്ടായിട്ടുണ്ടോ. ഇന്നലെ കേരളത്തിലെ മുഖ്യമന്ത്രി പറയുവാണ് കേരളാ ഗവൺമെന്റിന് എതിരെ പോരാടുവാൻ അമിത് ഷായുടെ തടി പോരാന്ന്. എടോ തടി കൊണ്ടല്ല കാര്യം നടക്കുന്നോ തലകൊണ്ടാ ബുദ്ധി വേണം'
ഇതുപോലത്തെ ഒരു മരമണ്ടൻ മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടോ? അമിത് ഷായെ പറ്റി തനിക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ത്രിപുരയിലെ നൃപൻ ചക്രവർത്തിയോട് ചോദിച്ച് നോക്ക്. നൃപൻ ചക്രവർത്തി പറഞ്ഞുതരും. മുഖ്യമന്ത്രി ഓരോ സ്ഥലത്തും കമ്മ്യൂണിസ്റ്റുകാരെ വിളിച്ചുകൂട്ടി ഗംഭീര നവോത്ഥാന നായകനാകാൻ ചമയുകയാണ്. മുഖ്യമന്ത്രി പാവങ്ങളായ അയ്യപ്പ ഭക്തരെ വെല്ലുവിളിക്കുകയാണ്. അവരോട് അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്.മനോജ് എബ്രഹാമിനെ പോലെ വർഗീയവാദിയായ പൊലീസുകാരനെ കണ്ടിട്ടുണ്ടോ? അയാളുടെ മുഖം കണ്ടിട്ടില്ലേ, പൂങ്കാവനത്തെ മലീമസമാക്കാൻ ലാത്തി ചാർജ്ജ് ചെയ്യുമ്പോൾ അയാളുടെ മുഖം കണ്ടിട്ടില്ലേ. ഇത്രയും തെമ്മാടിയായ ഒരു ഐജിയുടെ നേതൃത്വത്തിൽ അവിടെ അക്രമം നടക്കുവാ. വേറൊരുത്തൻ ഉണ്ട് ശ്രീജിത്ത്, അവൻ പൊതുമധ്യത്തിൽ ഇറക്കാൻ പറ്റാത്ത പെണ്ണുങ്ങളേയും കൊണ്ട് കൂട്ടികൊടുപ്പുകാരനായി ശബരിമലയിലേക്ക് പോകുകയാണ്
ഇവനെയൊക്കെ കണ്ടുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രി കിടന്ന് തത്തുവാ. ഇയാൾക്ക് ഇത്രയും ധൈര്യമുണ്ടെങ്കിൽ ഇയാൾ ഇരട്ടചങ്കനാണെങ്കിൽ ശബരിമലയിലെ ആചാരം ലംഘിക്കാൻ ഇയാൾ ഇയാളുടെ മകളേയും കൊണ്ട് മലയിലേക്ക് പോകട്ടെ. പിണറായി വിജയനെ ഞാൻ വെല്ലുവിളിക്കുകയാണ്. ഇയാൾ ഒരുപാവപ്പെട്ട തൊഴിലാളിയായ വാടിക്കൽ രാമകൃഷ്ണന്റെ നെഞ്ചിൽ കത്തികുത്തി ഇറക്കിയ ആളാണ്. വെറും റൗഡിയാ. ഈ റൗഡിയായ മുഖ്യമന്ത്രിയാണ് പറയുന്നത്. അയ്യപ്പ ഭക്തന്മാരെ പാഠം പഠിപ്പിക്കുമെന്ന്. വേറൊരുത്തനുണ്ട് സുധാകരൻ. അയാൾ മരുന്നുമാറി കഴിച്ചിരിക്കുവാണ്. മറ്റൊരുത്തൻ ഉണ്ട് മന്ത്രി എംഎം മണി. അയാള് പറഞ്ഞത് ശബരിമലയിലേക്ക് പോകുന്നത് കഞ്ചാവ് അടിക്കുന്നവരാണെന്നാണ്. മണിയുടെ അച്ഛൻ ആലപ്പുഴക്കാരനാണ്. അയാള് ആലപ്പുഴേന്ന് ഇടുക്കിയിലേക്ക് പോയത് കഞ്ചാവ് കച്ചവടത്തിനാണ്. അപ്പോൾ ഉണ്ടായ ജാരസന്തതിയാണ് മണിയെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ബി.ഗോപാലകൃഷ്ണൻ കടന്നാക്രമിച്ചത് ഐജി മനോജ് എബ്രഹാമിനെയാണ്. ' മനോജ് എബ്രഹാം എന്ന പൊലീസ് നായയാണ് ശബരിമലയിൽ അക്രമം ഉണ്ടാക്കിയത്. സാധാരണ പൊലീസ് നായയ്ക്ക് ഒരു അന്തസ്സുണ്ട്. എന്നാൽ അന്തസ്സില്ലാത്ത പൊലീസ് നായ ആണ് മനോജ് എബ്രഹാം. ഞങ്ങൾ വെറുതേ വിടില്ല. തോളിൽ ഐപിഎസ് ഉണ്ടല്ലോ. ഇനി ഒരു പ്രമോഷൻ കിട്ടണം എങ്കിൽ സെൻട്രൽ ട്രിബ്യൂണിൽ അയാൾക്ക് പോകേണ്ടി വരും. മനോജ് എബ്രഹാമിന് എതിരെ പരാതി കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. നിങ്ങൾ 25000 പൊലീസുകാരെ കൊണ്ടുവരാൻ തീരുമാനിച്ചാൽ അൻപതിനായും വിശ്വാസികൾ ശബരിമലയിൽ എത്തും. തടയാൻ പറ്റുമെങ്കിൽ തടഞ്ഞോ എന്നാണ് ബി ഗോപാലകൃഷ്ണൻ കൊച്ചിയിൽ വെല്ലുവിളി മുഴക്കിയത്''.
നേരത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള മനോജ് എബ്രഹാമിനെതിരെ പരാമർശം നടത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ജാതി പറഞ്ഞ് മനോവീര്യം കെടുത്താനാണ് ബിജെപിയുടെയും സംഘപരിവാറിന്റെയും ശ്രമമെന്ന് പിണറായി വിജയൻ ആരോപിക്കുകയും ചെയ്തു.