- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപി പിടിക്കാൻ അമിത് ഷായുടെ പടനീക്കത്തിന് ആദ്യ വിജയം; ദളിത് മുസ്ലിം അടിത്തറയുള്ള മുസ്ലിം പാർട്ടി എല്ലാ സീറ്റിലും സ്ഥാനാർത്ഥികളെ നിർത്തുന്നത് എസ്പിയുടേയും ബിഎസ്പിയുടേയും അടിത്തറ ഇളക്കും; ഭറണം ഉറപ്പിക്കാൻ ഇനി കേന്ദ്രമന്ത്രിമാർ ഒരു വർഷം യുപിയിൽ തമ്പടിക്കും
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതിനെ ശേഷം മോദിയുടെ അടുത്ത ലക്ഷ്യം ഉത്തർപ്രദേശ്. അസാമിൽ ഭരണം പിടിച്ചതിന് ശേഷം ഉത്തർപ്രദേശിലും ഭരണത്തിലേറുന്നതിനുള്ള തന്ത്രങ്ങൾ മെനയുകയാണ് മോദിയും ബിജെപിയും. ഇതിന് കരുത്ത് പകരുന്നതാണ് മുസ്ലിം സംഘടനയായ എഐഎംഐഎം എന്ന പാർട്ടിയുടെ തീരുമാനം. എല്ലാ സീറ്റിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇത് മുസ്ലിം വോട്ടുകളുടെ ഭിന്നിപ്പിലേക്ക് കാര്യങ്ങളെത്തിക്കും. ജാതി സമവാക്യങ്ങളാണ് ഉത്തർപ്രദേശിൽ നിർണ്ണായകം. മുസ്ലിം വോട്ടുകളാണ് എസ്‌പിയുടെ കരുത്ത്. മായാവതിയുടെ ബിഎസ്‌പിയും ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വോട്ടുകളാണ്. എഐഎംഐഎം സ്ഥാനാർത്ഥികളെത്തുമ്പോൾ മുസ്ലിം വോട്ടുകൾ അവർക്കും കിട്ടും. ഇതിലൂടെ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഒഴിവാക്കാം. ദളിതർക്കിടയിലും ഈ പാർട്ടിക്ക് സ്വാധീനമുണ്ട്. ഇതിലൂടെ ഭൂരിപക്ഷ വികാരം ഉയർത്തി ജയിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതോടെ യുപി പിടിക്കാൻ തന്ത്രങ്ങൾ കരുതലോടെ തയ്യാറാക്കുക
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതിനെ ശേഷം മോദിയുടെ അടുത്ത ലക്ഷ്യം ഉത്തർപ്രദേശ്. അസാമിൽ ഭരണം പിടിച്ചതിന് ശേഷം ഉത്തർപ്രദേശിലും ഭരണത്തിലേറുന്നതിനുള്ള തന്ത്രങ്ങൾ മെനയുകയാണ് മോദിയും ബിജെപിയും. ഇതിന് കരുത്ത് പകരുന്നതാണ് മുസ്ലിം സംഘടനയായ എഐഎംഐഎം എന്ന പാർട്ടിയുടെ തീരുമാനം. എല്ലാ സീറ്റിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇത് മുസ്ലിം വോട്ടുകളുടെ ഭിന്നിപ്പിലേക്ക് കാര്യങ്ങളെത്തിക്കും.
ജാതി സമവാക്യങ്ങളാണ് ഉത്തർപ്രദേശിൽ നിർണ്ണായകം. മുസ്ലിം വോട്ടുകളാണ് എസ്‌പിയുടെ കരുത്ത്. മായാവതിയുടെ ബിഎസ്‌പിയും ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വോട്ടുകളാണ്. എഐഎംഐഎം സ്ഥാനാർത്ഥികളെത്തുമ്പോൾ മുസ്ലിം വോട്ടുകൾ അവർക്കും കിട്ടും. ഇതിലൂടെ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഒഴിവാക്കാം. ദളിതർക്കിടയിലും ഈ പാർട്ടിക്ക് സ്വാധീനമുണ്ട്. ഇതിലൂടെ ഭൂരിപക്ഷ വികാരം ഉയർത്തി ജയിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതോടെ യുപി പിടിക്കാൻ തന്ത്രങ്ങൾ കരുതലോടെ തയ്യാറാക്കുകയാണ് ബിജെപി. കേന്ദ്രമന്ത്രിമാരെ യുപിയിൽ സജീവമാക്കി കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലെത്തിക്കാനാണ് നീക്കം. മിക്ക കേന്ദ്ര മന്ത്രിമാരും യുപിയിൽ നിറയും.
2017ലാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്. ഇത് മുന്നിൽ കണ്ട് കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് മോദി. ഉത്തർപ്രദേശിൽ നിന്നുള്ള അംഗങ്ങളെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് മോദിയുടെ നീക്കം. ബിജെപി പാർട്ടി സംഘടനാതലത്തിലും മാറ്റം വരുത്താൻ അമിത് ഷായും നിക്കമാരംഭിച്ചിട്ടുണ്ട്. പുതിയ വൈസ് സെക്രട്ടറിമാരെയും ജനറൽ സെക്രട്ടറിമാരെയും പാർട്ടിയിൽ ഉൾപ്പെടുത്താനാണ് അമിത് ഷായുടെ പദ്ധതി. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ രണ്ട് വർഷം തികയ്ക്കുമ്പോഴാണ് മന്ത്രിസഭ പുനഃസംഘടന പരിഗണിക്കുന്നത്.
അടുത്തവർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാം മാതൃകയിലുള്ള വിജയമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ അലഹബാദിൽ ജൂൺ 12, 13 തീയതികളിൽ ബിജെപി ദേശീയ എനിർവാഹകസമിതിയോഗം നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ അമിത് ഷാ, എൽ.കെ അദ്വാനി തുടങ്ങിയ മുതിർന്ന നേതാക്കൾ ദേശീയ നിർവാഹകസമിതിയോഗത്തിൽ പങ്കെടുക്കും. ദേശീയ നിർവാഹകസമിതി അംഗങ്ങൾക്കൊപ്പം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. കുംഭമേളയിലൂടെ പ്രസിദ്ധമായ പ്രയാഗിൽ രാഷ്ട്രീയകുംഭമേള നടക്കുമ്പോൾ ലക്ഷ്യം വരുന്ന തെരഞ്ഞെടുപ്പ് വിജയമാണെന്ന് ബിജെപി ഉത്തർപ്രദേശ് നേതൃത്വം പറയുന്നു.
2012ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ 47 ഇടത്തു മാത്രമാണ് ബിജെപിക്ക് വിജയിക്കാൻ സാധിച്ചത്. എന്നാൽ 2014ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 78 സീറ്റുകളിൽ 71 ഇടത്തും ബിജെപി വിജയിച്ചു. സഖ്യകക്ഷിയായ അപ്‌നാ ദൾ അടക്കം 73 മണ്ഡലങ്ങൾ നേടിയപ്പോൾ 5 സീറ്റുകൾ മാത്രമാണ് സമാജ് വാദി പാർട്ടിക്ക് ലഭിച്ചത്. ബിഎസ്‌പിയും കോൺഗ്രസും ജനങ്ങളാൽ പൂർണണമായും തിരസ്‌ക്കരിക്കപ്പെട്ടു. വിവിധ കക്ഷികളിൽ നിന്നുള്ള നിരവധി നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
മുൻ ബിഎസ്‌പി എംപിയും മുലായം സർക്കാരിലെ മന്ത്രിയുമായിരുന്ന ജഗദീഷ് റാണ അടക്കമുള്ള നേതാക്കൾ ഇതിനകം പാർട്ടി അംഗത്വം സ്വീകരിച്ചിട്ടുണ്ട്. ഇതെല്ലാം വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.



